ലോകമെങ്ങും ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുന്ന എബോള വൈറസിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉലകനായകന് കമല്ഹാസന് മുന്നറിയിപ്പ് നല്‍കിയിരുന്നോ…? ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ബുദ്ധിജീവികള്‍ പറയുന്നത്. ആറ് വര്‍ഷം മുന്‍പ് ദശാവതാരം എന്ന ചിത്രത്തിലാണ് കമല്‍ എബോള വൈറസിനെക്കുറിച്ച് പറയുന്നത്. ജൈവായുധമുള്ള ഒരു പാര്‍സല്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇത് അപകടകരമായ ഒന്നാണെന്നും കമല്‍ പറയുന്നു. എബോളമാര്ബഗ് സംയുക്തമെന്നാണ് കമല്‍ സിനിമയില്‍ ഉപയോഗിക്കുന്ന പേര്.
2008 ലാണ് ദശാവതാരം പുറത്തിറങ്ങുന്നത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് മരണം വിതയ്ക്കുന്നു. ഇതിന് മുന്‍പും കമല്‍ സിനിമകളില്‍ പ്രവചന സ്വഭാവമുള്ള കാര്യങ്ങള്‍ നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ സഹിതം വാദിക്കുന്നവരുണ്ട്.
2003 ല്‍ പുറത്തിറങ്ങിയ അന്പേ ശിവം എന്ന ചിത്രത്തില്‍ കമല്‍ സുനാമിയെക്കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്. അന്ന് സുനാമി എന്ന പേര് പോലും ആരും കേട്ടിട്ടുണ്ടായിരുന്നില്ല. പിന്നീട് 2004ല്‍ ആണ് സുനാമി ഇന്ത്യയില്‍ സംഹാരതാണ്ഡവമാടിയത്. ഹേ റാം എന്ന ചിത്രത്തില്‍ കലാപരംഗം. ചിത്രം പുറത്തിറങ്ങി 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗുജറാത്ത് കലാപം നടന്നത്