എയര്‍പോര്‍ട്ടില്‍ മയക്കുമരുന്ന് പിടിക്കാന്‍ മനുഷ്യര്‍ക്ക് പകരം തേനീച്ച !

  181

  Honey-Bees-

  എയര്‍പോര്‍ട്ടുകളില്‍ മയക്കു മരുന്ന് വേട്ടക്ക് മനുഷ്യര്‍ക്ക് പകരം തേനീച്ചകള്‍ ഇറങ്ങുന്നു, അല്ല ഇറക്കുന്നു…

  മയക്കുമരുന്നുകളുടെ മണമേല്‍ക്കുമ്പോള്‍ അവയില്‍നിന്ന് പറന്നകലുവാന്‍ പരിശീലിപ്പിച്ച തേനീച്ചകളെ മയക്കു മരുന്നു വേട്ടക്ക് പ്രയോജനപ്പെടുത്താനാവുമെന്ന പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിമാന താവളങ്ങളില്‍ തേനീച്ചകളെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ചില സര്‍ക്കാരുകള്‍ ആലോചിക്കുന്നത്..!

  തേനീച്ചയുടെ കൊമ്പില്‍ അടങ്ങിയിരിക്കുന്ന ഓഡറന്റ് ബൈന്‍ഡിങ് പ്രോട്ടീന്‍ ഉപയോഗിച്ചാണ് ഇവ മയക്കു മരുന്ന് തിരിച്ചറിയുന്നത്. അസുഖങ്ങളും സ്‌ഫോടക വസ്തുക്കളും തീരിച്ചറിയുവാനും ഇതേ രീതി പ്രയോഗിക്കാമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

  ജര്‍മനിയിലെ ഗീസന്‍ യൂണിവേഴ്‌സിററിയിലെ ശാസ്ത്രജ്ഞരാണ് തേനീച്ചകളെ കുറിച്ചുള്ള പുതിയ കണ്ടെത്തലിനു പിന്നില്‍.