എയര്‍ കണ്ടിഷണര്‍
“ചേട്ടന് വീടെങ്ങനെയുണ്ടെന്നു പറഞ്ഞില്ലല്ലോ…?”
“വീടെനിക്കിഷ്ടപ്പെട്ടു… അത്യാവശ്യം കാറ്റും വെളിച്ചവുമുണ്ട്…ആവശ്യത്തിന് സൗകര്യവും, ഭംഗിയും… കൊള്ളാം, നന്നായി…”
“… അത്രയും മതി… അത് കേട്ടാ മതി…”
“പിന്നെ, ആധികാരികമായി ഇവിടെ ഒരു സ്കൊയര്‍ ഫീറ്റ് കൂടി, അവിടെ ഏരിയ കുറഞ്ഞു പോയി, ആ മുറി ഇന്റീരിയര്‍ സെറ്റിംഗ് ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പറയാന്‍ ഞാന്‍ എന്‍ജിനീയറിംഗ് ഒന്നും പഠിച്ചിട്ടില്ലഡാ…”
60 total views
“ചേട്ടന് വീടെങ്ങനെയുണ്ടെന്നു പറഞ്ഞില്ലല്ലോ…?”
“വീടെനിക്കിഷ്ടപ്പെട്ടു… അത്യാവശ്യം കാറ്റും വെളിച്ചവുമുണ്ട്…ആവശ്യത്തിന് സൗകര്യവും, ഭംഗിയും… കൊള്ളാം, നന്നായി…”
“… അത്രയും മതി… അത് കേട്ടാ മതി…”
“പിന്നെ, ആധികാരികമായി ഇവിടെ ഒരു സ്കൊയര്‍ ഫീറ്റ് കൂടി, അവിടെ ഏരിയ കുറഞ്ഞു പോയി, ആ മുറി ഇന്റീരിയര്‍ സെറ്റിംഗ് ഇങ്ങനെ ചെയ്യാമായിരുന്നു എന്നൊക്കെ പറയാന്‍ ഞാന്‍ എന്‍ജിനീയറിംഗ് ഒന്നും പഠിച്ചിട്ടില്ലഡാ…”
-അതു കൂടി പഠിച്ചിരുന്നെങ്കില്‍ എന്തായേനെ… ദൈവം കാത്തു!
“ഇല്ലല്ലേ, അത് നന്നായി…!”
“പഠിക്കാഞ്ഞത് ബുദ്ധിയില്ലാഞ്ഞിട്ടല്ലഡാ മോനേ! ഹൈസ്കൂളില്‍ പഠിക്കുമ്പോ തോന്നി ആവശ്യത്തിന് വിവരമൊക്കെ ആയി… ഇനി ഇതു നിര്‍ത്തി വല്ല ജോലിയും നോക്കാം എന്ന്…!”
“അത്, പിന്നെ എനിക്കറിയില്ലേ ചേട്ടാ…”
“ഉം..നിന്റെ സുഖിപ്പിക്കലൊക്കെ മനസ്സിലാവുന്നുണ്ട്… പക്ഷെ ഒന്ന് പറയാം… നിന്റെ സെലക്ഷന് കൊള്ളാം…നല്ല ലൊക്കേഷന്‍… നല്ല അന്തരീക്ഷം… അധികം ബഹള ങ്ങളൊന്നുമില്ല… എന്നാല്‍ സിറ്റിയില്‍ നിന്ന് അധികം ദൂരെയുമല്ല… പിന്നെയീ പുഴയുടെ തീരത്ത് ഇങ്ങനെ ഒരു വീട് എന്ന് പറഞ്ഞാല്‍ അതും ഒരു ഭാഗ്യമല്ലേടാ മോനെ… ഒന്നുമില്ലെങ്കില്‍ നമ്മളൊക്കെ കലാകാരന്മാരല്ലേ…!”
“ഒന്നും എന്റെ മിടുക്കല്ല ചേട്ടാ…അങ്ങനെ ഒത്തുകിട്ടി….”
“ഹാവൂ എന്തൊരു വിനയം! ഇതെപ്പഴും ഉണ്ടാവണം… പിന്നെ, നിനക്കറിയോ, സിനിമയില്‍ വന്നു ഇരുപതു വര്‍ഷം കഴിഞ്ഞാ ഞാന്‍ സ്വന്തമായി സ്ഥലം വാങ്ങി ഒരു വീട് വച്ചത്… അതും എന്റെ നാല്പത്തിനാലാമത്തെ വയസ്സില്‍… മദ്രാസ്സില്‍ തെണ്ടിത്തിരിഞ്ഞു നടന്നതും പൈപ്പു വെള്ളം കുടിച്ചു വിശപ്പടക്കിയതും, റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയതും എന്നിങ്ങനെ പലരുടെയും പല കഥകളും നീ കേട്ടു കാണും… അതിലും മോശമായ എത്രയെത്ര അനുഭവങ്ങള്‍… പിന്നെ, ഈ സിനിമാ രംഗമെന്നു പറയുന്നത് ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞതായിരിക്കും… അതോര്‍മ്മ വേണം…”
“ഒക്കെ എനിക്കറിയാം ചേട്ടാ…”
“പക്ഷെ, നീ ഭാഗ്യമുള്ളവനാ…. നാലഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വീടുണ്ടാക്കി… കഴിവുള്ളവന്, ഭാവിയിലെ സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെയാ പ്രേക്ഷകര്‍ പറയുന്നത്….”
“താരമൊന്നുമാകേണ്ട ചേട്ടാ… നല്ല സിനിമകളില്‍ അഭിനയിക്കണം.. ഒരു നല്ല അഭിനേതാവായി അറിയപ്പെടണം… അത്രയും മതി…”
-അതെ, നാലുവര്‍ഷത്തിനുള്ളില്‍ പന്ത്രണ്ട് സിനിമകള്‍… അതില്‍ ആറെണ്ണവും നിരൂപക പ്രശംസ നേടി… സാമ്പത്തികമായും നന്നായി വിജയിച്ചു… മറ്റുള്ളവയും മോശമായില്ല… പുതിയ പല ചലച്ചിത്ര പ്രവര്‍ത്തകരും കഴിവും, പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യവുമുള്ളവരു മാണ്… അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം…!
“ഇനി നിന്റെ അടുത്ത പടം എന്നാ റിലീസ്…?”
“അത് ഡബ്ബിംഗ് തീരാറായി… 1992 ജനുവരിയില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍…”
“അപ്പൊ, വീടായി, കാറായി… ഇനിയെന്തിനാ വെച്ചു താമസിപ്പിക്കുന്നത്? വയസ്സിരുപത്തിയെട്ടായില്ലേ?” അതോ മുപ്പതോ?”
-വേണമെങ്കില്‍ ഇരുപത്തെഴാക്കിക്കോ, കൂട്ടിപ്പറയരുത്…!
“അതിനു ഇനിയും സമയമുണ്ടല്ലോ ചേട്ടാ… ഒരു നിലനി ല്പ്പാവട്ടെ….”
“എന്താ, എന്താടാ? ആ ഉണ്ടക്കണ്ണിയുമായി വല്ല ചുറ്റിക്കളിയുമുണ്ടോ? കഴിഞ്ഞ രണ്ടു പടത്തിലും അവളായിരുന്നല്ലോ നിന്റെ നായിക…!?”
-കുത്തിക്കുത്തി ചോദിക്കല്ലേ …
“ഒന്നുമില്ല ചേട്ടാ… ഒക്കെ ഈ പത്രക്കാര് വെറുതെയെഴുതി വിടുന്നതല്ലേ…”
“ഓക്കേ, ഞാനിതു വിശ്വസിച്ചു…. ഇതാണോ നിന്റെ മുറി… ആഹാ, എ.സി. യൊക്കെ ഉണ്ടല്ലോ?”
“ചൂട് കൂടിക്കൂടി വരികയല്ലേ ചേട്ടാ….ഒരു എ സി ആയിക്കോട്ടെ എന്ന് വെച്ചു…”
“സംഗതി കൊള്ളാം, പക്ഷെ….”
“എന്താ ചേട്ടാ, ഒരു പക്ഷെ?”
“പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്…”
“ഇല്ല, ചേട്ടന് പറഞ്ഞോളൂ…”
“അല്ലാ, നമ്മുടെ ഈ സിനിമാ രംഗത്ത് പൊതുവേ ഒരു അനിശ്ചിതത്വമുണ്ടല്ലോ? നാളെ ചിലപ്പോള്‍ അവസരങ്ങള്‍ കുറയാം…. അതുകൊണ്ട് കുറച്ച് ഇഷ്ടിക വാങ്ങി വെച്ചോളൂ…”
“അതെന്തിനാ, അവസരങ്ങള്‍ കുറയുമ്പോ ഇഷ്ടിക കച്ചോടം തുടങ്ങാനാണോ? ഒന്നു തെളിയിച്ചു പറ ചേട്ടാ…”
“അതല്ലടാ മണ്ടാ… പടങ്ങള്‍ ഇല്ലാതായാലും വീണ്ടും ഒന്നു പച്ചപിടിക്കുന്നതു വരെ പിടിച്ചു നില്‍ക്കണ്ടേ…”
“വേണം, അതിന്…?!!”
“അതാ പറഞ്ഞു വരുന്നത്… അങ്ങനെ വരുമ്പോ, ഈ എ.സി. നിനക്ക് അഴിച്ചു വില്‍ക്കേണ്ടി വരും…
അപ്പൊ, ആ ഓട്ടയടക്കാനാ ഈ ഇഷ്ടിക… ഇപ്പൊ മനസ്സിലായോ ഷൂപ്പര്സ്റ്റാറേ…!?”
61 total views, 1 views today
