Featured
എയര്‍ പോര്‍ട്ടുകളില്‍ ഇനി ഹോളോഗ്രാം ജോലിക്കാര്‍ !
അമേരിക്കയിലെ ലാ ഗാര്‍ഡിയാ എയര്‍ പോര്‍ട്ടിലും നെവാര്‍ക്ക് എയര്‍ പോര്‍ട്ടിലും എയര്‍ പോര്‍ട്ട് വെര്‍ച്വല്‍ അസിസ്റ്റന്റ്റ് നിങ്ങള്‍ക്ക് സേവനം നല്കുവാനായി കാത്തു നില്ക്കുന്നു. താമസിയാതെ ജെ.എഫ്.കെ എയര്‍ പോര്‍ട്ടിലും ഇത് വരും.തിനെ ഹോളോഗ്രാം വെര്‍ച്വല്‍ അസിസ്റ്റന്റ്റ് എന്നും വിളിക്കാം. ആറടി ഉയരത്തിലുള്ള മനുഷ്യന്റെ ആകൃതിയിലുള്ള പ്ലെക്സി ഗ്ലാസ്സില്‍ പ്രോജക്റ്റ് ചെയ്താണ് ഇതിനെ ഉണ്ടാക്കിയിരിക്കുന്നത്.
149 total views

ഇപ്പോള്‍ ഇത് ഒരു ഇന്‍ഫര്‍മേഷന്‍ കയോസ്ക് എന്ന രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ അതിനു മനുഷ്യ ശബ്ദം തിരിച്ചറിയാനും പല ഭാഷകളില്‍ മറുപടി പറയുവാനും കഴിയും. വിമാനത്താവളങ്ങളില്‍ മാത്രമല്ല ഇതിന്റെ ഉപയോഗം. താമസിയാതെ തന്നെ ഇവയെ ഓഫീസുകള്‍, ആശുപത്രികള്‍, മ്യൂസിയങ്ങള്‍, കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഉപയോഗിക്കുവാന്‍ കഴിയുമത്രേ! അവ ഇനി നമ്മുടെ ദിനം ദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയാലും നമ്മള് അത്ഭുതപ്പെടെണ്ടതില്ല.
ഇവ ഒരു വര്‍ഷത്തില്‍ എല്ലാ ദിവസങ്ങളിലും വര്‍ക്ക് ചെയ്യും. ഓവര്‍ ടൈം ശമ്പളം കൊടുക്കേണ്ട, പൂര്‍വ കാല ചരിത്രം നോക്കേണ്ട,അസുഖം മൂലം ജോലിക്ക് വരാതിരിക്കില്ല തുടങ്ങിയ നല്ല കാര്യങ്ങളും ഇവയെ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാവുമെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ പറയുന്നു. ഇപ്പോള്‍ ഇവ ഒരു സ്ഥലത്ത് നില്ക്കുക മാത്രമേ ഉള്ളു എങ്കിലും ഭാവിയില്‍ ഇവയ്ക്ക് ചലനാത്മകതയും കൈവരും.
150 total views, 1 views today