air_asia_boolokam
എയര്‍ ഇന്ത്യ ജൂണ്‍ 22 മുതല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ബിഗ് സെയില്‍’ ഓഫര്‍ പ്രഖ്യാപിച്ചു. 2016 ഫെബ്രുവരി 15 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ടിക്കറ്റുകള്‍ ഈ ആഴ്ച തന്നെ ബുക്ക് ചെയ്യുമ്പോള്‍ ആണ് ഈ ഓഫര്‍ ലഭ്യമാവുക. ജൂണ്‍ 28 വരെ ഇത്തരത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ അവസരം ഉണ്ടായിരിക്കും.

ബാംഗ്ലൂരില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്കാണ് പ്രധാനമായും ഈ ഓഫര്‍ ലഭ്യമാവുക. ബാംഗ്ലൂര്‍കൊച്ചി യാത്രയ്ക്ക് 799 രൂപ ആണ് ടിക്കറ്റ് ചാര്‍ജ്. ബാംഗ്ലൂരില്‍ നിന്ന് ഗോവ, പൂനെ, വിശാഖപട്ടണം എന്നിവിടങ്ങളിലേയ്ക്ക് 999 രൂപയും ജയ്പ്പൂര്‍, ചണ്ടിഗര്‍, ന്യൂ ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്ക് 1,599 മുതല്‍ 1,999 വരെയുമാണ് ടിക്കറ്റ് നിരക്ക്.

ഇങ്ങനെ ചുരുക്കം ചില റൂട്ടുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളൂ എങ്കിലും ഈ റൂട്ടുകളില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ആശ്വാസം ആകും ഈ ഓഫര്‍. ഇതിനോടൊപ്പം ചില അന്താരാഷ്ട്ര യാത്രകള്‍ക്കും ഓഫര്‍ ലഭ്യമാണ്. ബാംഗ്ലൂരില്‍ നിന്നോ ചെന്നൈയില്‍ നിന്നോ കോലാലമ്പൂര്‍ വഴി ഓസ്‌ട്രേലിയയിലെ പെര്‍ത്തിലേയ്ക്ക് 6,709 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

You May Also Like

കുവൈറ്റ് മാരിടൈം മ്യുസിയം – കടല്‍ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ

പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്. എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഇക്കൂട്ടര്‍. അതിന്റെ സ്മരണക്കെന്നോണം ഇന്നും കടലില്‍ പോയി മീന്‍ പിടിക്കാനും ഒട്ടകക്കൂട്ടങ്ങള്‍ അടക്കം ഉപകാരപ്രദമായ നാല്‍ക്കാലികളെ വളര്‍ത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. മല്‍സ്യബന്ധനം ഇന്നും ഒരു പ്രധാന വരുമാന മാര്‍ഗം തന്നെയാണ്. പണ്ട് കുവൈത്തികള്‍ വില്‍പനക്കാരായിരുന്നുവെങ്കില്‍ ഇന്ന് അവര്‍ ഉപഭോക്താക്കളാണ് എന്ന വ്യത്യാസം മാത്രം.

അന്നും ഇന്നും തലയെടുപ്പോടെ തളങ്കര

ഇന്ത്യയിലാദ്യമായി ഇസ്ലാംമത പ്രചാരണത്തിന്‌ മാലിക്‌ദീനാറും സംഘവും എത്തിച്ചേര്‍ന്ന സ്ഥലങ്ങളിലൊന്നാണ്‌ തളങ്കര. അവര്‍ കേരളത്തിലും കര്‍ണാടകത്തിലുമായി പണികഴിപ്പിച്ച പത്ത്‌ പള്ളികളിലൊന്ന്‌ ഇവിടെയാണ്‌. മാലിക്‌ദീനാര്‍ പള്ളി എന്നറിയപ്പെടുന്ന ഇന്നത്തെ തളങ്കര വലിയ ജമാഅത്ത്‌ പള്ളി. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനവും ഏറെ പ്രശസ്‌തവുമായ മുസ്ലിം പള്ളികളിലൊന്ന്‌.

മുരളിക്ക് ഒരു ഓര്‍മ്മ കുറിപ്പ്

മധുരയിലെ ഹോട്ടല്‍ ഇന്റര്‍ നാഷണലിന്റെ ഇടുങ്ങിയ മുറിയില്‍ ഏകനായി ബീയറിന്റെ അരുചിയില്‍ അസ്വസ്ഥനായി ഇരിക്കുമ്പോളാണ് നടന്‍ മുരളി മരിച്ചെന്നു ആരോ വിളിച്ചു പറയുന്നത് .എന്തിനാണ് കരഞ്ഞെതെന്നു എനിക്കറിയില്ല .പക്ഷെ അപ്പോള്‍ എന്റെ മനസ്സില്‍ ഓടി വന്നതു ” അച്ചു അവന്‍ മ്മടെ കുട്ട്യല്ലെടാ ” എന്ന് പറയുന്ന ആ മുഖമാണ് . ചുരുട്ടിയ മുഷ്ടികള്‍ വേഗതയില്‍ വീശി നടന്നു പോകുന്ന മുരളിയെ ഓര്‍ക്കുമ്പോള്‍ ഏതു മലയാളി പ്രേക്ഷകനാണ് ഒന്നിടറാതിരിക്കുക .

പ്രശസ്ത ബ്ലോഗറും കഥാകൃത്തും ആയിരുന്ന മനോരാജ് കെ.ആര്‍ നിര്യാതനായി – ഞെട്ടലോടെ ഇ ലോകം…

പ്രശസ്ത ബ്ലോഗറും കഥാകാരനുമായിരുന്ന ശ്രീ മനോരാജ് കെ. ആര്‍ അന്തരിച്ചു.