എറ്റിഎം ചാര്‍ജുകള്‍ ഒഴിവാക്കുവാന്‍ ചില മാര്‍ഗങ്ങള്‍

  0
  361

  new

  റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് എടിഎം ഉപയോഗം അധികമായാല്‍ ചാര്‍ജ് ചെയ്യാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. നേരിട്ടുള്ള പണമിടപാടുകള്‍ കുറയ്ക്കാനും ഓണ്‍ലൈന്‍ കൈമാറ്റം പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര ബാങ്ക് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്.

  ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒക്കെ നമ്മുടെ എറ്റിഎമില്‍ നിന്നു പൈസ പോകുന്നത് എങ്ങനെ നിയന്ത്രിക്കാം?

  1.  പ്രതിമാസം വരവ് ചെലവു കണക്കാക്കി പണമായി കൈയില്‍ സൂക്ഷിക്കേണ്ട തുക ഒറ്റ തവണയായി എടിഎമ്മില്‍ നിന്നു പിന്‍വലിക്കുക.

  2. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ കുറയ്ക്കുക. ബാങ്കില്‍ കിടക്കുന്ന പണത്തിന് ചെറുതാണെങ്കിലും പലിശ കിട്ടും

  3.  ഉപയോഗിക്കാവുന്നിടത്തെല്ലാം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുക.

  4. സ്വന്തം ബാങ്കിന്റെ എടിഎം മെഷിന്‍ തന്നെ ഉപയോഗിക്കുക. മറ്റുള്ള ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നു പിന്‍വലിച്ചാല്‍ ഇനി ചെലവേറും.

  5. ഫോണ്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ്എംഎസ് അലെര്‍ട്ട് എന്നിവ ആക്ടിവേറ്റ് ചെയ്യുക. ഇതോടെ ബാലന്‍സും മറ്റും ചെക്ക് ചെയ്യുന്നതിനായി എടിഎമ്മില്‍ പോകുന്നത് ഒഴിവാക്കാം.