എല്ലാം ഇനി പാര്‍ക്കര്‍ തീരുമാനിക്കും; ഇന്ത്യയും ഓസ്ട്രേലിയയും ‘പാര്‍ക്കറിന്റെ’ കനിവിനായി പ്രാര്‍ഥിക്കുന്നു

170

India-vs-Australia-

ലോകകപ്പ് സെമി ആര്‍ക്ക് അനുകൂലമാകുമെന്ന് കളി തുടങ്ങും മുന്‍പ് തീരുമാനം എടുക്കുക  സിഡ്‌നി ക്രിക്കറ്റ് പിച്ച് ഒരുക്കുന്ന ക്യൂറേറ്റര്‍ ടോം പാര്‍ക്കറാകും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല..!

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ ഓസ്‌ട്രേലിയ സെമി ഫൈനല്‍ സിഡ്നിയില്‍ നടക്കാന്‍ ഇരിക്കെ ഇരു ടീമുകളും ഉറ്റു നോക്കുന്നത് പാര്‍ക്കറിന്റെ തീരുമാനങ്ങളെയാണ്.

പിച്ച് പേസിന് അനുകൂലമാകണമെന്ന് ഓസ്‌ട്രേലിയയും, ബാറ്റിങ്ങിനും സ്പിന്‍ ബൗളിനും അനുകൂലമാകുന്ന പിച്ചുവേണമെന്ന് ഇന്ത്യയും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവരുടെ ആരുടെ ആഗ്രഹത്തിനു പാര്‍ക്കര്‍ ചെവികൊടുക്കുമെന്നത് കാത്തിരുന്നു തന്നെ കാണണം.

പിച്ച് ഇന്ത്യന്‍ കളിക്കാരെ സഹായിക്കുന്നതാണെന്ന ആരോപണവുമായിഓസ്‌ട്രേലിയന്‍ കളിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന കളി ആയതിനാല്‍ തന്നെ പിച്ച് ആതിഥേയ രാജ്യത്തിന് അനുകൂലമാക്കുന്നതില്‍ തെറ്റില്ലെന്നാണ് ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പക്ഷം. അതേസമയം, ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്ത രീതിയില്‍ പിച്ച് ഒരുക്കണമെന്നാണ് ഐസിസി ക്യൂറേറ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.