ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. ലോകത്തിലെ ഏത് സാഹചര്യത്തിലും ജീവിക്കാനും ഏത് തരം മനുഷ്യരുമായി ഒരു ബന്ധം സ്ഥാപിക്കാനും മലയാളിക്ക് ഉള്ള മിടുക്ക് വേറെ ഒരു നാട്ടുകാര്‍ക്കും ഭാഷക്കാര്ക്കുമില്ല. അതുമാത്രമല്ല, മലയാളിയെ എല്ലാ നാട്ടുകാര്‍ക്കും ഇഷ്ടമാണ്..എന്ത് കൊണ്ട് എന്നല്ലേ ? പറഞ്ഞു തരാം…
നമ്മുടെ കായവറുത്തത് മറ്റു ഭാഷക്കാര്‍ക്ക് വലിയ ഇഷ്ടമാണ്. അവര്‍ ചിപ്സ് എന്ന് വിളിക്കുന്ന എണ്ണയില്‍ പൊരിച്ചു എടുക്കുന്ന നമ്മുടെ കായ മതി നമ്മളെ അവരുടെ ഏറ്റവും അടുത്തയാളായി മാറ്റുവാന്‍. ഓരോ തവണയും നമ്മള് നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്നത് ബാഗ് നിറച്ച് ചിപ്സ് തന്നെയാണ്.
സ്വര്‍ണത്തിന്റെ കാര്യത്തിലും മലയാളി പുലിയാണ്. സ്വര്‍ണം വാങ്ങാനും കൊടുക്കാനും സ്വര്‍ണത്തെ പറ്റി വാ തോരാതെ സംസാരിക്കാനും മലയാളിക്ക് സാധിക്കും. സ്വര്‍ണത്തെ പറ്റിയുള്ള ഏത് സംശയവും ഒരു സാധാരണ മലയാളി ക്ലീയര്‍ ചെയ്യും.
പിന്നെ ഒരു മലയാളി സുഹൃത്ത് ഉണ്ടെങ്കില്‍ അദ്ദേഹം ഒന്നാം തിയതി വരെ സാധനം എത്തിക്കും.൧ അതിന്റെ കാര്യത്തില്‍ മലയാളി ആളു ജഗജില്ലി തന്നെയാണ്.
പിന്നെ സാധനം ഉള്ളില്‍ ചെന്നാല്‍ റിമി ടോമിയുടെ ഗാനമേളയും പിസി ജോര്‍ജ്ജിന്റെ തെറി വിളിയും മലയാളി ഒറ്റയ്ക്ക് നടത്തും.!
പിന്നെ എല്ലാത്തിലും ഒരു മല്ലു സ്റ്റൈല്‍ കാണും. എന്ത് പറഞ്ഞാലും ചെയ്താലും ഒരു മലയാളി ടച്.!
ഒരു മലയാളിക്കെ മറ്റൊരു മലയാളിയെ തിരിച്ചറിയാന്‍ സാധിക്കു. അതായത് അവന്റെ സ്വഭാവവും മറ്റു പരിപാടികളുമെല്ലാം മറ്റേ മലയാളി വായിച്ച എടുക്കും.
പിന്നെ ഓണം, വിഷു, ക്രിസ്മസ്, മരണം എല്ലാം മലയാളിക്ക് ഒരു ആഘോഷമാണ്.
അടുത്ത പരിപാടി മലയാളിക്ക് ബസ് ആണെങ്കിലും ട്രെയിന്‍ ആണെങ്കിലും വഴിയിലുള്ള സകല സ്റ്റോപ്പും കാണപാഠമായിര്ക്കും.!
മലയാളിയുടെ കൂടെ എവിടെ ഭക്ഷണം കഴിക്കാന്‍ ചെന്നാലും നോണ്‍-വെജ് ഐറ്റത്തിന്റെ കൂടെ ഒരു വെജ് ഐറ്റവും ലഭിക്കും.
ഏറ്റവും ഒടുവിലായി ഒരു കാര്യം, ഒരു മലയാളിയുടെ കൂടെ ഒരു മാസം താമസിച്ചാല്‍ ലോകത്തിന്റെ ഏത് ഭഗത് ചെന്നും എങ്ങനെ വേണോ ജീവിക്കാന്‍ ആ മലയാളി നിങ്ങളെ പഠിപ്പിക്കും.!