എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ ഫോണ്‍ ; ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്‌സ് എക്‌സ്പ്രസ് വിപണിയില്‍

192

micromax_canvas_knight_a350-1336-(5)

ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളുടെ നിരയിലേക്ക് ഇനി മൈക്രോമാക്‌സിന്റെ മൈക്രോമാക്‌സ് എക്‌സ്പ്രസ് കൂടി. വില 6999 രൂപ.

1.3 ക്വോഡ് കോര്‍ പ്രൊസസര്‍, 4.5 ഇഞ്ച് ഡിസ്പ്‌ളേ,  16.7 മില്ല്യണ്‍ കളര്‍ ഡെപ്ത്,  8 ജിബി ഇന്റേണല്‍ മെമ്മറി എന്നീ സവിശേഷതകള്‍ ഉള്ള ഫോണില്‍ മെക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാനുമാവും.

ആന്‍ഡ്രോയ്ഡ് 4.4 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസില്‍ 5 എംപി പിന്‍വശത്തെ ക്യാമറയും 0.3 എംപി സപ്പോര്‍ട്ടു ചെയ്യുന്ന മുന്‍വശ ക്യാമറയുമാണ് ഉള്ളത്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഫോണിന് 1950 എംഎഎച്ച് ബാറ്ററിയാണുള്ളത്.