എവിടെതിരിഞ്ഞു നോക്കിയാലും സ്മാര്‍ട്ട്‌ഫോണ്‍; സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം

0
218

Best-Smart-Phones-You-Can-Buy-This-Diwali1

ഇപ്പോള്‍ എവിടെ തിരിഞ്ഞു നോക്കിയാലും നമുക്ക് കുറഞ്ഞത് ഒരു 2 സ്മാര്‍ട്ട്‌ ഫോണ്‍ എങ്കിലും കാണാം. എല്ലാവരും ഉപയോഗിക്കുന്നത് സ്മാര്‍ട്ട്‌ ഫോണുകളാണ്. ചിലരുടെ കൈയ്യില്‍ രണ്ടും മൂന്നും സ്മാര്‍ട്ട്‌ഫോണുകള്‍ ഒരേ സമയം കാണാറുണ്ട്.

കൈയ്യില്‍ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് നടക്കുന്നത് ഒരു ഫാഷനായി കരുതുന്ന നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ അറിയാം…സ്മാര്‍ട്ട്‌ ഫോണ്‍ വാങ്ങും മുന്‍പ് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്…?

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. നിങ്ങളുടെ പരമാവധി ബജറ്റ് എത്രയെന്ന് ആദ്യമേ തീരുമാനിക്കുക
2. ഫൊട്ടോഗ്രാഫി, ഇന്റര്‍നെറ്റ്, ചാറ്റിംഗ്, മ്യൂസിക് ആസ്വാദനം എന്നിങ്ങനെ നിങ്ങളുടെ ഉപയോഗം എന്താണെന്ന് തിരിച്ചറിയുക
3. ഫൊട്ടോഗ്രഫിയാണ് പ്രധാന ഉപയോഗമെങ്കില്‍ മികച്ച കാമറയുള്ള ഫോണ്‍ പരിഗണിക്കുക. ഇതില്‍ ലെന്‍സ്, ഫല്‍ഷ്, ഓട്ടോ ഫോക്കസ് എന്നിവയ്‌ക്കൊപ്പം പ്രത്യേകം ഷട്ടര്‍ സ്വിച്ച് ഉണ്ടോ എന്നും പരിശോധിക്കുക.
4. പാട്ടുകേള്‍ക്കലാണ് ഉദ്ദേശ്യമെങ്കില്‍ ശ്രദ്ധിക്കുക. ഡെഡിക്കേറ്റഡ് മ്യൂസിക് പ്രോസസറുള്ളവ മികച്ച സൗണ്ട് ക്ലാരിറ്റി നല്‍കും.
5. സ്‌ക്രീന്‍, ഫോണ്‍ വലുപ്പം നിങ്ങള്‍ക്ക് അനുയോജ്യമായിരിക്കണം. ഇന്റര്‍നെറ്റ് ബ്രൗസിംഗ് ആണ് ആവശ്യമെങ്കില്‍ വലിയ സ്‌ക്രീന്‍ വേണം
6. നിങ്ങളുടെ ഉപയോഗങ്ങള്‍ക്ക് അനുയോജ്യം ടച്ച് സ്‌ക്രീന്‍ ആണോ, കീപാഡ് ഉള്ളവയാണോ എന്ന് ഉപയോഗിച്ചു മനസിലാക്കുക. കൂടുതല്‍ SMS അയക്കുന്നവര്‍ QWERTY കീപാഡ് മോഡലുകളോ ടച്ച് സ്‌ക്രീന്‍ മോഡലുകളോ തെരഞ്ഞെടുക്കാം.

സ്മാര്‍ട്ട്‌ ഫോണുകളെ വ്യത്യസ്തരാകുന്നത് അവയിലെ ഓഎസ്തന്നെയാണ്. ഓരോ തരക്കാര്‍ക്കും വേണ്ടി വ്യത്യസ്തമായ ഓഎസ്സുകള്‍ ഉണ്ട്..അവയിലൂടെ…

സ്മാര്‍ട്ട് ഫോണിന്റെ ഹൃദയമാണ് അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

സിംബിയന്‍: നോക്കിയയുടെ സിംബിയന്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഏറ്റവും മികച്ച ഒഎസ് ആയിരുന്നു. പുതിയ തലമുറ ഒഎസുകളെ താരതമ്യം ചെയ്യുമ്പോള്‍ സിംബിയന്‍ അല്‍പ്പം പിന്നിലാണ്. മള്‍ട്ടി ടാസ്‌കിംഗും മികച്ച ബാറ്ററി ശേഷിയും ആവശ്യത്തിന് ആപ്ലിക്കേഷനുകളുടെ ലഭ്യതയും ലളിതമായ ഇന്റര്‍ഫേസും ഇതിന്റെ മേന്മകളാണ്. ഒരു സാധാരണ ഉപഭോക്താവിനെ സന്തോഷപ്പെടുത്താന്‍ പര്യാപ്തമാണെങ്കിലും സമ്പൂര്‍ണ സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം ഇതില്‍ ലഭിക്കില്ല.

ബ്ലാക്‌ബെറി: ബിസിനസ് ക്ലാസിന്റെ പ്രിയപ്പെട്ട മൊബീലാണ് ബ്ലാക്‌ബെറി. ബ്ലാക്‌ബെറി മെസഞ്ചര്‍ പോലെ മറ്റുള്ളവരെക്കാള്‍ മെച്ചപ്പെട്ട ചില സേവനങ്ങള്‍ ബ്ലാക്‌ബെറി തരുന്നുണ്ട്.

വിന്‍ഡോസ് ഫോണ്‍: മൈക്രോസോഫ്റ്റ് പുതിയ പ്രതീക്ഷയുമായി ഇറക്കിയിരിക്കുന്നതാണ് വിന്‍ഡോസ് ഫോണ്‍. അല്‍പ്പം വ്യത്യസ്തമായ ഇന്റര്‍ഫേസ് ആണ് പ്രധാന ആകര്‍ഷണം.

ആന്‍ഡ്രോയ്ഡ്: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 50 ശതമാനത്തിലേറെ കൈയടക്കിയിരിക്കുന്ന ഒഎസ്.

5000 രൂപ മുതല്‍ 40,000 രൂപ വരെ വില വരുന്ന ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മള്‍ട്ടി ടാസ്‌കിംഗ്, സൗകര്യപ്രദമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്, ലളിതവും ആകര്‍ഷകവുമായ യൂസര്‍ ഇന്റര്‍ഫേസ്, ഒപ്പം അനവധി ആപ്ലിക്കേഷനുകള്‍ ലഭിക്കുന്ന ഗൂഗിള്‍ പ്ലേ സ്റ്റോറും കസ്റ്റമൈസ് ചെയ്യാനാകുന്ന സ്വഭാവവും ചേരുമ്പോള്‍ ആന്‍ഡ്രോയ്ഡ് മികച്ച ഒഎസ് ആകുന്നു.

പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം, ചില ആപ്ലിക്കേഷനുകളുടെ ഗുണനിലവാരമില്ലായ്മ, മാല്‍വെയറുകളുടെ സാന്നിധ്യം, കുറഞ്ഞ ബാറ്ററി ലൈഫ് എന്നിവ ഇതിന്റെ പോരായ്മയാണ്.

Advertisements