എവിടെയൊക്കെ ബോംബിടട്ടാലും ഇന്നും കൂടി കളിച്ചിട്ടെ സിംബാബ് വെ മടങ്ങു

  177

  Zimbabwe-ODI-team

  ക്രിക്കറ്റ് കളി പാകിസ്ഥാനിലേക്ക് മടങ്ങി വന്നത് നീണ്ട ആറു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണു. 2൦൦9ല്‍ ശ്രീലങ്കന്‍ ടീമിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഒരു വിദേശ ടീമും തയ്യാറായിരുന്നില്ല. ഒടുവില്‍ നീണ്ട 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരുപാട് ആലോചിച്ചും രണ്ടു മൂന്ന് തവണ പിന്മാറിയതിനും ഒക്കെ ശേഷം സിംബാബവെ പാകിസ്ഥാനിലേക്ക് വന്നു.

  പരമ്പരയുടെ ആദ്യ ഖട്ടം നിറഞ്ഞ സ്റ്റേഡിയങ്ങളില്‍ വിജയകരമായി നടത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഏകദിന മത്സരം പുരോഗമിക്കുന്നതിന്റെ ഇടയില്‍ സ്റ്റേഡിയതിനു പുറത്ത് ബോംബ്‌ പൊട്ടി..!

  ആദ്യം ഇത് ഒരു ആക്രമണം ഒന്നുമല്ല എന്നൊക്കെ പറഞ്ഞു അധികാരികള്‍ തലയൂരാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് അവിടെ നടന്നത് ഒരു ചാവേര്‍ ആക്രമണം ആയിരുന്നുവെന്നും ഇതില്‍ 3 പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തു വരികയും ചെയ്തു.

  പാകിസ്ഥാന്‍ ഇപ്പോഴും സുരക്ഷിതമല്ല എന്ന് ഐസിസിയും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരുടെ സംഘടനയും പത്രകുറിപ്പ് ഇറക്കിയെങ്കിലും വന്നത് കളിക്കാന്‍ ആണെങ്കില്‍ അത് മൊത്തം കളിച്ചിട്ടെ തങ്ങള്‍ പോകു എന്നാ നിലപാടിലാണ് സിംബാബ്‌വേ. ഇന്ന് നടക്കുന്ന മൂന്നാം ഏകദിനവും കളിച്ച ശേഷം നാളെ പുലര്‍ച്ചെ അവര്‍ മടങ്ങും.

   

  Advertisements