Untitled-2

ജയ്പൂര്‍ ഈ കുടുംബത്തില്‍, ഇപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണം 32..!!! അച്ഛനും അമ്മയും മാമനും മാമിയും കൊച്ചച്ചനും കുഞ്ഞമ്മയും എല്ലാം ഡോക്ടര്‍മാര്‍ തന്നെ..!!! ചുരുക്കി പറഞ്ഞാല്‍ ഈ വീട്ടില്‍ ചെന്ന് കയറിയാല്‍ പെരുവിരല്‍ തൊട്ട്  ഉച്ചി വരെയുള്ള സകല ശരീരഭാഗങ്ങളും പരിശോധിക്കാം..!!!

തല, കണ്ണ്, കരള്‍, ത്വക്ക്,ഹൃദയം തുടങ്ങി എല്ലാ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരും ഇവിടെ ഇപ്പോള്‍ ഉണ്ട്. (ഇനിയെത്രയെണ്ണം വരാന്‍ കിടക്കുന്നു).

ഡോകാട്ര്‍മാരുടെ ക്ഷാമം നല്ല രീതിയില്‍ അനുഭവിക്കുന്ന ജയ്പൂര്‍പ്പോലൊരു നഗരത്തില്‍ ഈ കുടുംബം ഒരു മാതൃകയാണ്. ലോകത്തെ ഏറ്റുവും മഹനീയമായ ജോലിയിതാണ് എന്ന് ഈ കുടുംബം ഉറച്ച് വിശ്വസിക്കുന്നു. അണ്ണാ ജെയിന്‍ എന്ന വ്യക്തിയുടെ എട്ടില്‍ ഏഴു മക്കളും ഡോക്ടര്‍മാരാണ്. പിന്നെ അവരുടെ ഭാര്യമാരും ബാക്കി ബന്ധുക്കളും..!!!

വാല്‍കഷണം : ഈ കുടുംബത്തിലെ ഏറ്റുവും മൂത്ത അംഗം, ഈ കുടുംബത്തിലെ അപ്പുപ്പന്‍ അണ്ണാ ജെയിന്‍ മാത്രം ഒരു അഭിഭാഷകനാണ്.

Advertisements