എവിടെ തിരിഞ്ഞു നോക്കിയാലും തടിയന്മാര്‍; അതാണ്‌ നൌറു രാഷ്ട്രം

430

fatt

എന്നാല്‍ നമ്മുടെ ഈ ലോകത്ത് ഏറ്റവും തടിയന്മാരുടെ രാജ്യം നൗറു എന്ന ചെറിയ ദ്വീപ് രാഷ്ട്രമാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിശേഷിപ്പിക്കുന്നത്.

പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള രാഷ്ട്രം.സുന്ദരമായ ദ്വീപും പാം മരങ്ങളും മനോഹരമായ ബീച്ചുകളുമുള്ള നാട്. ദക്ഷിണ പസഫിക്കിലെ ഈ രാജ്യത്തെ പറുദീസ എന്നാണ് പല ടൂറിസ്റ്റ് മാപ്പുകളിലും വിശേഷിപ്പിക്കുന്നത്. പക്ഷേ ഇവിടെയുള്ള ജനങ്ങളെ ഏറ്റവും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൊഴുപ്പ്. ഇക്കാരണത്താലാണ് ഇവിടുത്തുകാര്‍ തടിയന്‍മാരായി മാറുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഭക്ഷണക്രമം തന്നെയാണ് ഇവരുടെ പ്രധാനപ്രശ്‌നം. മുമ്പ് മത്സ്യവും, നാളികേരവും, ഫലമൂലാദികളും ധാരാളം കഴിച്ചിരുന്ന ജനത പെട്ടന്ന് ഇറക്കുമതി ഭക്ഷണത്തിലേക്ക് ചേക്കേറി. ഈ പുതിയ ഭക്ഷണത്തിലാകട്ടെ മധുരവും കൊഴുപ്പും ധാരാളം നിറഞ്ഞിരുന്നു. ഇത് ഇവരെ പലതരം രോഗത്തിന് അടിമയാക്കി ഒപ്പം പൊണ്ണത്തടിയും സമ്മാനിച്ചു.

ഇപ്പോഴവരുടെ പ്രിയപ്പെട്ട ഭക്ഷണം എണ്ണയില്‍ സവിശേഷമായി വറുത്ത ചിക്കനും കോളയുമാണ്. ഇപ്പോള്‍ ഇവിടുത്തെ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) അതായത് ശരീരത്തിന്റെ തൂക്ക പൊക്ക അനുപാതം 3435 ആണ്. ഈ ഭക്ഷണത്തിന്റ ഫലമായി ആണുങ്ങളില്‍ 97 ശതമാനവും അമിതഭാരക്കാരോ അതുമായി ബന്ധപ്പെട്ട അസുഖബാധിതരോ ആണ്. സ്ത്രീകളില്‍ 93 ശതമാനവും അങ്ങനെ തന്നെ. 5

തങ്ങള്‍ പൊക്കംകുറഞ്ഞവരായതിനാലാണ് തടികൂടുതല്‍ തോന്നുന്നത് എന്നതാണ് ഇവിടുത്തുകാര്‍ നിരത്തുന്ന ന്യായം.