എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിപ്പിച്ചതിനെതിരെ വിദ്യാര്‍ഥി കോടതിയില്‍ !

172

practice-problems-

ഇതാ വീണ്ടും ഒരു നുണ കഥകൂടി…

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിപ്പിച്ചതിനെതിരെ വിദ്യാര്‍ഥി കോടതിയെ സമീപിച്ചു. താമരശ്ശേരി അനസ് ഭവനില്‍ അനസ് കുട്ടനാണ് സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു എന്നാ ആരോപണവുമായി ഹൈ കോടതിയെ സമീപിച്ചിരിക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കാന്‍ വേണ്ടി താന്‍ ഉത്തരങ്ങള്‍ ഒക്കെ തെറ്റിച്ചാണ് എഴുതിയത് എന്നും, പരീക്ഷ തോറ്റാല്‍ ഉപ്പ തന്നെ ഗള്‍ഫില്‍ കൊണ്ട് പോകുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് മനപൂര്‍വം പരീക്ഷ തോല്‍ക്കാന്‍ ശ്രമിച്ച തന്നെ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു എന്ന് ഹര്‍ജിയില്‍ അനസ് പറയുന്നു.

സര്‍ക്കാര്‍ വിജയ ശതമാനം കൂട്ടാന്‍ തന്നെ വിജയിപിക്കുക വഴി ഗള്‍ഫില്‍ തനിക്ക് ലഭിക്കേണ്ട ശോഭനമായ ഭാവി തകര്‍ത്തിരിക്കുകയാണ് എന്ന് അനസ് ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി അനസിന്റെ പരാതിയെ ഗൌരവമായി കാണുന്നുവെന്നും അടുത്ത വര്ഷം അനസിനെ പത്താം ക്ലാസില്‍ രണ്ടു വട്ടം തോല്‍പ്പിക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.