Featured
എസ്.എം .എസ് യുവാക്കളെ വഴി തെറ്റിക്കുമോ?
നമ്മുടെ മനസ്സിലുള്ള വിഷമങ്ങള്‍ വിശ്വാസമുള്ള മറ്റാരോടെങ്കിലും പങ്കു വയ്ക്കുന്നത് മനസ്സിന് ആശ്വാസം നല്‍കുക മാത്രമല്ല മനസ്സിന്റെ ഭാരം കുറക്കുവാനും ഉപകരിക്കും. സ്ഥിരമായി എസ്.എം.എസ് മെസ്സജുകള് അയക്കുന്ന കൌമാരക്കാരിലാണ് ഈ പഠനം നടത്തിയത്. മനസ്സില്‍ വിഷം ഉണ്ടാകുമ്പോഴും ടെന്‍ഷന്‍ അനുഭവപ്പെടുംപോഴും മറ്റും എസ്.എം.എസ് മെസ്സജുകള് അയക്കുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കുവാന്‍ കഴിഞ്ഞു.
82 total views

കമ്പ്യൂട്ടര്‍ ഒരു നല്ല കാര്യമല്ല എന്ന് പലരും പണ്ട് പറഞ്ഞിരുന്നു. പിന്നീടത് സോഷ്യല്‍ മീഡിയയെ പറ്റി ആയി. ഇക്കാലത്ത് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം സോഷ്യല്‍ മീഡിയകള്‍ ആണ്. അവയെ നിയന്ത്രിച്ചില്ലെങ്കില്‍ ആളുകള്‍ വഴി തെറ്റി പോകും എന്നൊക്കെ ആയി കണ്ടുപിടുത്തങ്ങള്‍. ചെറുപ്പക്കാര്‍ ഇന്റര്‍നെറ്റില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നു നില്‍ക്കണം എന്ന് പറയുന്നവരും ഇല്ലാതില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങള്‍ ആണ് ഇവിടെ പറയുന്നത്. ഈയിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തിയ കണ്ടെത്തലുകളാണ് ഇതിനാധാരം.
നമ്മുടെ മനസ്സിലുള്ള വിഷമങ്ങള്‍ വിശ്വാസമുള്ള മറ്റാരോടെങ്കിലും പങ്കു വയ്ക്കുന്നത് മനസ്സിന് ആശ്വാസം നല്‍കുക മാത്രമല്ല മനസ്സിന്റെ ഭാരം കുറക്കുവാനും ഉപകരിക്കും. സ്ഥിരമായി എസ്.എം.എസ് മെസ്സജുകള് അയക്കുന്ന കൌമാരക്കാരിലാണ് ഈ പഠനം നടത്തിയത്. മനസ്സില്‍ വിഷം ഉണ്ടാകുമ്പോഴും ടെന്‍ഷന്‍ അനുഭവപ്പെടുംപോഴും മറ്റും എസ്.എം.എസ് മെസ്സജുകള് അയക്കുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കുവാന്‍ കഴിഞ്ഞു.
ഇന്‍സ്റ്റന്റ് മെസ്സജിനു ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രധാനമായ ഒരു സ്ഥാനമാണ് ഉള്ളത്. ഇന്ന് നിലവിലുള്ള എല്ലാ ചാറ്റിംഗ് സംവിധാനങ്ങളെയും ഈ ഗണത്തില്‍ വേണമെങ്കില്‍ കൂട്ടാം. പരസ്പരം കാണാതെയോ ,നേരില്‍ അറിയാതെയോ തന്നെ സംവേദനം സാധ്യമാവുന്നു എന്നത് ഇത്തരം മെസ്സജിംഗ് സംവിധാനങ്ങളുടെ പ്രത്യേകതയാണ്. പലപ്പോഴും ആളുകള്‍ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയുന്ന ഒരു രീതി തന്നെയാണ് ഇത്. മറ്റുള്ള സുഹൃത്തുക്കളോട് പറയാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ ഒരാള്‍ തന്റെ ഓണ്‍ലൈന്‍ സുഹൃത്തിനോട് പറഞ്ഞു എന്നും വരാം. ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ചാറ്റിങ്ങും മെസ്സജിങ്ങുമെല്ലാം മനസ്സിലെ വിചാരങ്ങളും വികാരങ്ങളും സ്വന്തം സുഹൃത്തുക്കളോട് കൈമാറുവാനുള്ള വേദികള്‍ ആണ്. സ്വന്തം അനുഭവങ്ങളും വിചാരങ്ങളും പങ്കുവയ്ക്കുക വഴി മാനസിക പിരിമുറുക്കം കുറയ്ക്കുവാനും സ്വഭാവ വൈകല്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ വളരെയേറെ കുറക്കുവാനും കഴിയും എന്നാണു ഈ പഠനങ്ങള്‍ തെളിയിക്കുന്നത്.
83 total views, 1 views today