എസ്.ബി.ഐ. യില്‍ 2000 ഓഫീസര്‍: അവസാന തീയതി മെയ് 7

0
311

sbipo

ഒരു ബാങ്ക് ജോലി എല്ലാവരുടെയും സ്വപ്നമാണ്. അത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഈ വര്‍ഷത്തെ സ്റ്റേറ്റ് ബാങ്ക് പ്രൊബേഷനറി ഓഫീസര്‍ പോസ്റ്റിലെയ്ക്കുള്ള എഴുത്തു പരീക്ഷയ്ക്ക് മെയ് ഏഴാം തീയതി വരെ അപേക്ഷിക്കാം. അവസാന നിമിഷത്തേയ്ക്ക് നീക്കി വയ്ക്കാതെ പരമാവധി നേരത്തെ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ കേന്ദ്ര ഗവണ്മെന്റ് അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ അവസാന ഘട്ടത്തില്‍ 2015 സെപ്റ്റംബര്‍ 15 ന് മുന്പായി ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതാണ്.

പ്രായപരിധി : അപേക്ഷിക്കുമ്പോള്‍ പ്രായം 21 വയസിനും 30 വയസിനും ഇടയില്‍ ആയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം : എസ്.ബി.ഐ.യുടെ വെബ് സൈറ്റ് മുഖാന്തിരം ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വ്യക്തിഗത വിവരങ്ങളും ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പിയും അപ്‌ലോഡ് ചെയ്തു കഴിയുമ്പോള്‍ അപേക്ഷാഫീസ് ഓണ്‍ലൈന്‍ വഴി അടയ്ക്കണം. ഫീസ് അടച്ചതിന്റെ രസീത് കമ്പ്യൂട്ടറില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

അപേക്ഷാഫീസ്: സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയും ജനറല്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് 600 രൂപയും ആണ് ഫീസ്.

പരീക്ഷാ തീയതി : 2015 ജൂണ്‍ മാസത്തില്‍ ആയിരിക്കും ആദ്യഘട്ട എഴുത്ത് പരീക്ഷ. കൃത്യമായ തീയതി അപേക്ഷകരെ ഇമെയില്‍ വഴി അറിയിക്കുന്നതാണ്.

ചോദ്യങ്ങള്‍ : ഡേറ്റ അനാലിസിസ്, റീസണിംഗ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം എന്നീ മൂന്നു ഭാഗങ്ങില്‍ ആയി 100 ചോദ്യങ്ങള്‍ ആണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ആദ്യ ഘട്ട പരീക്ഷയില്‍ ഉള്ളത്. പരീക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാനും എസ്.ബി.ഐ.യുടെ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Advertisements