എ എ പി യെ തകര്‍ക്കാന്‍ കോടികള്‍ മുടക്കി നടത്തിയ തന്ത്രങ്ങള്‍ പൊളിഞ്ഞോ ?

178

16417_653565

എന്തൊക്കെയായിരുന്നു !!! കേന്ദ്ര മന്ത്രിമാര്‍, 120 എം പി മാര്‍, 200 കോടി… അവസാനം കേജരിവാള്‍ തൂത്തുവാരിക്കൊണ്ട് പോയി…

സര്‍വേ ഫലങ്ങളും പ്രവചനങ്ങളും ഒക്കെ കാറ്റില്‍ പറത്തി ഡല്‍ഹിയില്‍ ജനാധിപത്യം വീണ്ടും വിജയിച്ചു എന്ന് മാത്രമേ ഒറ്റവാചകത്തില്‍ പറയുവാന്‍ കഴിയൂ …

അഴിമതി വിരുദ്ധ പോരാട്ടം ജനമനസ്സുകളില്‍ നിന്നും അന്യം നിര്‍ത്താന്‍ കഴിയില്ല എന്ന് വീണ്ടും കേജരിവാളിന്റെ വിജയത്തിലൂടെ തെളിയുകയാണ്. നരേന്ദ്ര മോഡിയുടെ ‘ബിസിനസ്സ്’ തന്ത്രങ്ങള്‍ ഒന്നും വിലപോകില്ല എന്ന് തന്നെയാണ് ഈ തൂത്തുവാരല്‍ തെളിയിക്കുന്നത്.

49 ദിവസം മാത്രം പ്രായമുള്ള എ എ പി മന്ത്രി സഭയെ താഴെയിറക്കാന്‍ മാത്രമേ ചില കുടില തന്ത്രങ്ങള്‍ക്ക് കഴിഞ്ഞുള്ളു. എന്നാല്‍ ആ താഴെയിറക്കല്‍ ഇത്രയും വലിയ വിജയം ഈ സാധാരണക്കാരന്റെ പാര്‍ട്ടിക്ക് നേടിക്കൊടുക്കും എന്ന് ബി ജെ പി പോലും വിചാരിച്ചു കാണില്ല.

ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ വന്നപ്പോഴാണ് കേജ്‌രിയും കൂട്ടരും ഭരണത്തില്‍ കടിച്ചു തൂങ്ങാതെ വലിച്ചെറിഞ്ഞു രാജ്യത്തെ തന്നെ ഞെട്ടിച്ചത്. ഇതോടെ എല്ലാവരും എ എ പിക്ക് നേരെ ആക്രമണ ശരം ഉന്നയിച്ചു തുടങ്ങി. പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുകയും  ഷാസിയ ഇല്‍മിയെപ്പോലുള്ള നേതാക്കള്‍ പാര്‍ട്ടിവിട്ടു പോകുകയും ചെയ്തു.

ജങ്ങളെ കേജരിവാളിനെതിരെ തിരിക്കുവാന്‍ ഒരു പരിധിവരെ എല്ലാവര്‍ക്കും കഴിഞ്ഞു. എന്നാലും കേജ്‌രിവാളിന്റെ പ്രഭാവം ചെറുതൊന്നുമല്ലന്നു എതിര്‍ ചേരിക്ക് അറിയാമായിരുന്നു. ഈ പ്രഭാവത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍  ബിജെപി അണ്ണാഹസാരെയുടെ അനുയായിയായിരുന്ന കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തിറക്കി.

modi kiran bedi 337x240 51423365356

ഇത് കൂടാതെ ഡല്‍ഹി ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രചാരണമായിരുന്നു ബി ജെ പി കാണിച്ചുകൂട്ടിയത്. ഇതാദ്യമായി പ്രധാനമന്ത്രി അഞ്ച് തിരഞ്ഞെടുപ്പുറാലികള്‍ നടത്തി. 120 എം.പി. മാരെയാണ് ബി ജെ പി പ്രചാരണ രംഗത്തിറക്കിയത്. കേജരിവാളിനെയും മറ്റു സാധാരണക്കാരെയും നേരിടാന്‍ കേന്ദ്രമന്ത്രിമാരെയെല്ലാം തന്നെ രംഗത്തിറക്കിയിരുന്നു. എന്നാല്‍ പണക്കൊഴുപ്പിനും മോദി, അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളുമെല്ലാം പാളുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കാണുന്നത്.

സിനിമകളില്‍ കാണുന്ന പോലെ ഞനങ്ങളുടെ കണ്ണ് മഞ്ഞളിപ്പിച്ചു എന്നും വോട്ടു തേടാം എന്ന് ബി ജെപി ശ്രമിക്കണ്ട എന്നും, മേല്‍വിലാസം ഇല്ലതെപോകുന്ന കോണ്ഗ്രസ് പാര്‍ട്ടിക്ക് ഈ വേളയില്‍ രാഹുലിനെ മാറ്റി പ്രിയങ്കയ്ക്ക് വേണ്ടിയുള്ള മുറവിളിക്ക് മാത്രമേ സമയവുമുള്ളൂ. അത് തന്നെയാകും അവര്‍ക്കും നല്ലത്. അല്ലാതെ എന്ത് പറയാന്‍ …

എന്നാലും എന്‍റെ കേജരിവാളെ … പ്രതിപക്ഷം പോലുമില്ലാതെ നിങ്ങള്‍ ഇങ്ങനെ തൂത്തുവാരും എന്ന് ആരും പ്രതീക്ഷിച്ച് കാണില്ല…