എ.ടി.എമ്മുകളില്‍ നിന്ന് ഇനി പണം എടുക്കാന്‍ കാര്‍ഡ് വേണ്ട…!

250

usingatm1-lg

എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ഇനി കാര്‍ഡ് വേണ്ട. ഐസിഐസിഐ ബാങ്കാണ് ഇത്തരം സംവിധാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ 10,000 ത്തോളം ഐ.സി.ഐ.സി.ഐ ബാങ്ക് എടിഎമ്മുകളിലാണ് ഇപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാര്‍ഡ്‌ലെസ് സംവിധാനത്തില്‍ അക്കൗണ്ട് ഉടമകള്‍ പണം മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ചാണ് അയയ്ക്കുക. പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, കിട്ടുന്ന ആളുടെ മൊബൈല്‍ഫോണ്‍ നമ്പര്‍, പേര്, പൂര്‍ണ്ണ മേല്‍വിലാസം എന്നിവ നല്‍കണം. അപ്പോള്‍ ഇയാളുടെ ഫോണിലേക്ക് ഒരു ആറക്ക വെരിഫിക്കേഷന്‍ നമ്പര്‍ എസ്എംഎസായി കിട്ടുന്നു. ഒപ്പം അയയ്ക്കുന്ന ആളുടെ ഫോണിലേക്ക് ഒരു നാലക്ക വെരിഫിക്കേഷന്‍ നമ്പറും എത്തും. ഈ നമ്പര്‍ ഉപയോഗിച്ചാണ് എ.ടി. എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത്.