ഏകദിനത്തിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍

0
483

sachin_ganguly

ഏകദിന ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം നിര്‍ണയിക്കപ്പെടുന്നത് തീര്‍ച്ചയായും കളിയുടെ ദൈര്‍ഘ്യം കൊണ്ടാണ്. ടെസ്റ്റില്‍ പതിയെ അടിത്തറ ഉറപ്പിച്ചതിന് ശേഷം മാത്രം വേഗം കൂട്ടുക എന്നതാണ് നയമെങ്കില്‍ ഏകദിനത്തില്‍ അങ്ങനെ നിലയുറപ്പിക്കാന്‍ എടുക്കുന്ന സമയവും ബോളുകളും എതിര്‍ടീമിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയാവും ചെയ്യുക.അതുകൊണ്ടുതന്നെ ഏകദിനക്രിക്കറ്റില്‍ വിക്കറ്റുകള്‍ നഷ്ടമാവുക എളുപ്പമാണ്. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിലും വലിയ കൂട്ടുകെട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുമുണ്ട്. ഒന്നാം വിക്കറ്റില്‍ തന്നെ അങ്ങനെ ശക്തമായ് ഒരു കൂട്ടുകെട്ട് ഉണ്ടാക്കുക എന്നത് വിജയ സാദ്ധ്യത ഉയര്‍ത്തുകയും എതിരാളിയുടെ മനോവീര്യം തകര്‍ക്കുകയും ചെയ്യും. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുകള്‍ നമ്മുക്ക് കാണാം.

  • സനത് ജയസൂര്യ – ഉപുല്‍ തരംഗ

കൂട്ടുകെട്ട്: 286 റണ്‍സ്

എതിരാളികള്‍: ഇംഗ്ലണ്ട്

വര്‍ഷം: 2006

വേദി: ലീഡ്‌സ്

  • ഉപുല്‍ തരംഗ – തിലകരത്‌നെ ദില്‍ഷന്‍

കൂട്ടുകെട്ട്: 282 റണ്‍സ്

എതിരാളികള്‍: സിംബാബ്‌വേ

വര്‍ഷം: 2011

വേദി: പലേക്കലെ

  • ബ്രെണ്ടന്‍ മക്കല്ലം – ജെയിംസ് മാര്‍ഷല്‍

കൂട്ടുകെട്ട്: 274 റണ്‍സ്

എതിരാളികള്‍: അയര്‍ലണ്ട്

വര്‍ഷം: 2008

വേദി: അബര്‍ഡീന്‍

  • സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി

കൂട്ടുകെട്ട്: 258 റണ്‍സ്

എതിരാളികള്‍: കെനിയ

വര്‍ഷം: 2001

വേദി: പാള്‍

  • സച്ചിന്‍ തെണ്ടുല്‍ക്കര്‍ – സൗരവ് ഗാംഗുലി

കൂട്ടുകെട്ട്: 252 റണ്‍സ്

എതിരാളികള്‍: ശ്രീലങ്ക

വര്‍ഷം: 1998

വേദി: കൊളംബോ