ഏത് പൂട്ടും ചിലപ്പോള്‍ ഈ നീരാളി തുറന്നെന്നു വരാം!!!

0
172

01

നീരാളി പിടിത്തം എന്നൊക്കെ കേട്ടിട്ടില്ലേ ? അതെ പിടിച്ചാല്‍ പിടി വിടത്തില്ല, പിടിച്ചാല്‍ പെട്ടു എന്നര്‍ഥം!!! അങ്ങനെ ഉള്ള നീരാളിയെ ഒരു കുപ്പിയില്‍ ആക്കി അടച്ചാല്‍ അത് എങ്ങനെ പുറത്തു ചാടും? സ്‌ക്രു ടോപ് ജാറില്‍ ഒരു നീരാളിയെ പിടിച്ചു അടച്ചിട്ടാല്‍ അത് രക്ഷപ്പെടുമോ? അത് ഒന്നു പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു ഒരു സംഘം ഇറങ്ങി.!!!

അങ്ങനെ അവര്‍ ഒരു നീരാളിയെ പിടിച്ചു കുപ്പിയില്‍ ആക്കുകയും ചെയ്തു, പക്ഷെ വെറും 1:30 മിനിറ്റ്, ആശാന്‍ ജാറിന്റെ അടപ്പ് തുറന്നു പുറത്തു ചാടി. ജാറിന്റെ അടപ്പ് അകത്തു നിന്നു കറക്കി തുറന്നു നീരാളി പുറത്തു ചാടുമെന്നു ആരും സ്വപ്നത്തില്‍പ്പോലും ചിന്തിച്ചു കാണത്തില്ല !!!