ഏത് “ഫോട്ടോയും” ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വിവര്‍ത്തനം ചെയ്ത് കൈയ്യില്‍ തരും.!

727

1400269462-md-questvisualwordlens1

ഈ ഗൂഗിളിനെ കൊണ്ട് തോറ്റുവെന്ന് തന്നെ പറയാം.അല്ലെങ്കില്‍ ഇങ്ങനെ ഒരു ദിവസവും ആശാന്‍ ഇങ്ങനെ മാറി കൊണ്ടിരിക്കുമൊ ? ഇപ്പോള്‍ കേട്ടില്ലേ ഗൂഗിളിന്റെ പുതിയ വിശേഷം, ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഇനി ചിത്രങ്ങളും വിവര്‍ത്തനം ചെയ്തു..

ചുമ്മാ സിമ്പിളായി എന്തിന്റെ എങ്കിലും ഫോട്ടോ എടുത്ത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഇടുക, അതിനെ കുറിച്ചുള്ള സകല വിവരങ്ങളും നമുക്ക് മനസിലാകുന്ന ഭാഷയില്‍ ഗൂഗിള്‍ പറഞ്ഞു തരും.!

ഒരു നീണ്ട യാത്രയ്ക്ക് പോയ സഞ്ചാരിക്ക് ഭാഷയും വഴിയുമറിയാതെ വരുമ്പോള്‍ ഉണ്ടാകുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമുള്ള ഉത്തമ ഉത്തരമാണ് ഈ പുതിയ വിദ്യ.! ഇങ്ങനെ ഭാഷയും വഴിയുമറിയാതെ എവിടെയെങ്കിലും പെട്ടു പോയാല്‍ ഉടനെ സമീപത്തെ ദിശാസൂചകത്തിന്റെയോ സ്ഥലനാമത്തിന്റെയോ ഒരു ഫോട്ടോ എടുത്ത് ഗൂഗിളിന് കൊടുത്താല്‍ മതി, ബാക്കി കാര്യങ്ങള്‍ ഗൂഗിള്‍ നോക്കി കൊള്ളും, അല്ല ഗൂഗിള്‍ പറഞ്ഞു തരും.!

ഫ്രഞ്ച്,ജര്‍മ്മന്‍, ഇറ്റാലിയന്‍, റഷ്യന്‍, സ്പാനിഷ്‌, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ സേവനം ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക. ഇന്റര്‍നെറ്റ്‌ സേവനമില്ലാതെ തന്നെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിക്കാന്‍ കഴിയും എന്നതും ഇതിന്റെ വലിയ പ്രത്യേകതയാണ്. അതുകൂടാതെ ഭാഷ അറിയാത്ത ഒരാളുടെ സംഭാഷണശകലം റെക്കോര്‍ഡ്‌ ചെയ്തു അയച്ചു കൊടുത്താല്‍ അതും ഈ സാങ്കേതിക വിദ്യ വിവര്‍ത്തനം ചെയ്യും.