ഏത് മുക്കിലും മൂലയിലും സൈക്കിള്‍ പോകും !!!

304

01

റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കാണ് മുന്തിയ ഇനം കാറുകള്‍. സ്വന്തം ‘സ്റ്റാറ്റസ്’ പ്രദര്‍ശിപ്പിക്കാന്‍ ഇതിലും നല്ല ഒരു മാര്‍ഗം ഇല്ല എന്നു കരുത്തുന്നവര്‍ ആണ് ഏറിയ പങ്കും. പെട്രോള്‍ വിലയോ കുടുംബത്തിന്റെ വരുമാനമോ ഒന്നും അല്ല ഇവര്‍ നോക്കുന്നത്, മറിച്ചു ഏതു കാര്‍ വാങ്ങിയാല്‍ ആണ് കുറച്ചു ‘സ്റ്റാറ്റസ്’ കൂടുന്നത് എന്നാന്നു.

ഈ വിഡിയോ ഇവിടെ കാറുകളെ കുറച്ചു കാണിക്കുകയല്ല,മറിച്ചു ആര്‍ക്കും ആര്‍ക്കും വേണ്ടി ചില വഴിക്കാന്‍ സമയം ഇല്ലാത്ത കാലത്ത് പെട്ടന്നു ഓടി എത്താനും ഏത് മുക്കിലും മൂലയിലും ചെന്നെത്താനും സഹായിക്കുന്ന സൈക്കിള്‍ എന്ന വാഹനത്തിന്റെ ഗുണങ്ങളിലേക്ക് ഒരു എത്തി നോട്ടം ആണ്.

ഈ വിഡിയോ കാണിക്കുന്നത് നിരവധി കാറുകള്‍ക്ക് ഇടയിലൂടെ നീങ്ങുന്ന ഒരു സൈക്കിള്‍ ആണ്,ഇവിടെ കാറുകള്‍ നിരവധി തടസങ്ങളും പ്രശ്‌നങ്ങളും സൃഷ്ട്ടിക്കുമ്പോള്‍ അതെല്ലാം വളരെ ഈസി ആയി മറി കടന്നാണ് ഈ സൈക്കിള്‍ നീങ്ങുന്നത്. ചെറിയ ഒരു വിടവു കിട്ടിയാല്‍ മതി നമ്മുടെ സൈക്കിള്‍ ആ വഴി സുഖമായി കടന്നു പോകും, കാറുകളെപ്പോലെ ട്രാഫിക്കിനെ പേടിക്കണ്ട, പിന്നെ എവിടെയും കൊണ്ട് പോയി ഏതു രീതിയിലും പാര്‍ക്ക് ചെയ്യാം, കഴിഞ്ഞില്ല ഇതിനു പെട്രോള്‍ അടിച്ചു പോക്കറ്റ് കീറേണ്ട കാര്യവും ഇല്ല !!!!

ഒരു സൈക്കിള്‍ ഉണ്ടേല്‍ എവിടെ വേണോ പോകാം,അല്‍പ്പം വ്യായാമവും ആകും, പിന്നെ പൈസയും ലാഭം !!!!

Advertisements