Weird News
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ യുവതിക്ക് ബിഎംഡബ്ല്യു അടിച്ചു !!! വീഡിയോ
ടിയാന മാര്‍ഷ് എന്ന സ്ത്രീ പരസ്യം കണ്ടതിന്റെ ആവേശത്തില്‍ തന്റെ 15 വര്‍ഷം പഴക്കമുള്ള നിസാന്‍ കാറുമായി ഷോറൂമില്‍ എത്തി.
124 total views

ഏപ്രില്‍ 1 ന് ആളുകളെ ഫൂളാക്കാന് പലരും പല പരിപാടികളും ഒപ്പിക്കാറുണ്ട്. അങ്ങനെയാകും ഇതും എന്നാണ് ന്യൂസിലാന്റുകാര്‍ ആദ്യം കരുതിയത്…
ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയ ന്യൂസിലാന്റ് ഹെറാള്‍ഡ് പത്രത്തിന്റെ ഒന്നാം പേജില്‍ ഒരു ബിഎംഡബ്ല്യൂ കാര്‍ ഡീലറുടെ പരസ്യം ഉണ്ടായിരുന്നു.
‘നിങ്ങളുടെ പഴയ കാറില്‍ രാവിലെ തന്നെ ഷോറൂമില്‍ എത്തൂ, എന്നിട്ട് ടോമിനെ അന്വേഷിക്കൂ… പുത്തന്‍ ബിഎംഡബ്ല്യൂ കാര്‍ സ്വന്തമാക്കൂ’. എന്ന പരസ്യതോടൊപ്പം ഏപ്രില്‍ ഫൂള്‍ എന്നും എഴുതിയിട്ടുണ്ടായിരുന്നു. ഇതുകണ്ട പലരും സംഗതി സീരിയസായി എടുത്തില്ല..പക്ഷെ..
ടിയാന മാര്‍ഷ് എന്ന സ്ത്രീ പരസ്യം കണ്ടതിന്റെ ആവേശത്തില്‍ തന്റെ 15 വര്‍ഷം പഴക്കമുള്ള നിസാന്‍ കാറുമായി ഷോറൂമില്‍ എത്തി.എന്നിട്ട് ‘ടോം എവിടെ’ എന്ന് അന്വേഷിച്ചു.റിസപ്ഷനിസ്റ്റ് ടോമിനെ കാണിച്ചുകൊടുക്കുകയുംഉടന് തന്നെ ‘ടോം’ ഏതാണ്ട് 31 ലക്ഷം രൂപ വിലവരുന്ന പുത്തന്‍ ബിഎംഡബ്ല്യൂവിന്റെ താക്കോല്‍ അവരെ ഏല്‍പ്പിക്കുകയും ചെയ്തു !!!
125 total views, 1 views today