ഏറ്റവും അപകടകരമായ 6 വിനോദസഞ്ചാര കേന്ദ്രങ്ങള്‍

0
273

01

യാത്ര പോകാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. ചിലര്‍ യാത്രകള്‍ക്ക് വളരെ ശാന്തത ഉള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മറ്റു ചില്വര്‍ക്ക് അല്പം സാഹസികത കൂടി കലര്‍ന്ന യാത്രകള്‍ ആയിരിക്കും പ്രിയം. ചിലര്‍ പൗരാണിക പ്രസിദ്ധിയുള്ള സ്ഥലങ്ങള്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റുചിലര്‍ പ്രകൃതി സൗന്ദര്യം ആവും ആദ്യം പരിഗണിക്കുക. ഇങ്ങനെ വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് പ്രശസ്തി ആര്‍ജിച്ച ഒട്ടനേകം സ്ഥലങ്ങള്‍ ലോകത്തിലുണ്ട്. ഒരു യാത്ര പോകാന്‍ സ്ഥലം അന്വേഷിക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ എല്ലാം തന്നെ നാം പരിഗണിക്കാരുമുണ്ട്. എന്നാല്‍ ഇതുമാത്രം കണക്കിലെടുത്ത് ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചാല്‍ ചിലപ്പോള്‍ മരണത്തിന്റെ വായിലേയ്ക്ക് ആവും നിങ്ങള്‍ നടന്നു കയറുക. അങ്ങനെ കുപ്രസിദ്ധമായ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

ലിബിയ

02

ലിബിയ അമേരിക്കക്കാര്‍ക്ക് ഒരിക്കലും ഒരു നല്ല സ്ഥലമല്ല. അമേരിക്കന്‍ ഭരണകൂടത്തോട് ഉള്ള എതിര്‍പ്പും കലാപങ്ങളും മൂലം അവിടെ എത്തുന്ന വിദേശികള്‍ക്കും ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. അതുപോലെ ചെറിയ സായുധ സംഘങ്ങള്‍ വിദേശികളെ തട്ടിക്കൊണ്ടു പോകുന്നത് ഇവിടെ പതിവാണ്.

ബ്രസീല്‍

03

കാല്പന്തുകളിയുടെ സ്വര്‍ഗം എന്നാല്‍ വിനോദ സഞ്ചാരികള്‍ക്ക് അത്ര സ്വര്‍ഗ്ഗതുല്യമല്ല. രാഷ്ട്രീയ അരക്ഷിതാവസ്ഥ ആണ് ബ്രസീലിലെ പ്രശ്നം. അതുമൂലം എപ്പോള്‍ വേണമെങ്കിലും കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാം. ഇത് വിദേശീയരായ വിനോദ സഞ്ചാരികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.

ഇറാക്ക്

04

യുദ്ധങ്ങളുടെ നാടാണ് ഇറാക്ക്. എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുരപ്പെടാം എന്നാ അവസ്ഥയിലാണ് ഇന്നും ഈ രാജ്യം. അതുപോലെ അമേരിക്കയോടുള്ള എതിര്‍പ്പ് വിനോദ സഞ്ചാരികളുടെ മേല്‍ പ്രകടിപ്പിക്കുന്നതും ഇവിടെ സാധാരണയാണ്.

സോമാലിയ

05

സോമാലിയയില്‍ പോകാന്‍ പിന്നെ ആരും തീരുമാനിക്കുക പോലും ഇല്ല. പല രാജ്യങ്ങള്‍ക്കും ഇവിടെ എംബസ്സി ഇല്ല. അതുകൊണ്ടുതന്നെ ഇവിടെ എത്തിപ്പെടുന്ന വിദേശീയരുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു ഉറപ്പും ആര്‍ക്കും നല്‍കാന്‍ സാധിക്കില്ല.

നൈജീരിയ

06

ഫുട്ബോള്‍ കളിക്ക് പ്രശസ്തമാണ് ഈ രാജ്യം. പക്ഷെ പട്ടിണിയും തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും ഈ രാജ്യത്തെ വിദേശികള്‍ക്ക് നരകതുല്യം ആക്കുന്നു. നൈജീരിയന്‍ തീരത്ത് സോമാലിയയിലെപ്പോലെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണവും പതിവാണ്.

മെക്സിക്കോ

07

മെക്സിക്കോ വിനോദ സഞ്ചാരികള്‍ക്ക് ഒരു സ്വര്‍ഗം തന്നെയാണ്. എന്തും ആഘോഷിക്കുന്ന മെക്സിക്കന്‍ ശൈലിയും കടല്‍ത്തീരങ്ങളും ഭക്ഷണവും എല്ലാം സഞ്ചാരികളെ ഇവിടെയ്ക്ക് ആകര്‍ഷിക്കുന്നു. എന്നാല്‍ മയക്കുമരുന്ന് മാഫിയയുടെ അതിക്രമങ്ങള്‍ മൂലം ഈ അടുത്ത നാളുകളില്‍ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ മെക്സിക്കോയില്‍ നിന്നും വിനോദ സഞ്ചാരികള്‍ അകലുകയാണ്.