“..ഏറ്റവും നല്ല സമര മാര്‍ഗ്ഗം മാവോയിസം..” – സുരേഷ് ഗോപി..

    222

    suresh-gopi

    ഈ സുരേഷ് ഗോപിക്ക് ഇതെന്തു പറ്റി..? സര്‍ക്കാര്‍ മാവോയിസ്റ്റുകളെയും മാവോയിസത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ സുരേഷ് ഗോപി അതിനെ അനുകൂലിക്കുകയും അതാണ്‌ മനുഷ്യന്റെ വേദനകള്‍ അകറ്റാന്‍ പറ്റിയ ഏറ്റവും നല്ല സമര മാര്‍ഗ്ഗമെന്ന് പറയുകയും ചെയ്യുന്നു.

    മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ അക്രമരഹിതമായ മാവോയിസം അഭികാമ്യമാണ്. യഥാര്‍ഥ കമ്യൂണിസത്തിന്റെ തുടക്കം അവിടെനിന്നാണെന്നും അദ്ദേഹം പറഞ്ഞു. ആസാമില്‍ നിന്നും രാജ്യസഭയിലേക്ക് ഒരു സീറ്റായി എന്നുകരുതിയാണോ ഇത്തരം വിവാദവിഷയങ്ങളില്‍ ടിയാന്‍ തലയിടുന്നത് എന്ന് മനസിലാകുന്നില്ല.

    കൊല്ലും കൊലയും ഇല്ലാത്ത അക്രമരഹിത സമരരീതികള്‍ ആണ് നമുക്ക് വേണ്ടതെന്നും, നമ്മുടെ ഭൂമി, ജനിച്ചുവീഴുന്ന ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണെന്നും സുരേഷ് ഗോപി പറയുന്നു. മുട്ടത്ത് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു താരം.