ഏവരെയും വിസ്മയിപ്പിച്ച നാലാം ക്ലാസുകാരിയുടെ സിനിമ

235

Class-IV

കോഴിക്കോട് ആംഗ്ലോഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന പീലി പാമ്പള്ളി ഈ കഴിഞ്ഞ നാലഞ്ചു ദിവസമായി കേരളക്കരയിലുള്ള എല്ലാവരുടെയും മനസ്സ് കവര്‍ന്നുകൊണ്ടിരിക്കുന്നു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ‘പരിസ്ഥിതിദിന ചലച്ചിത്രമേള’യില്‍ മികച്ച രണ്ടാമത്തെ ചിത്രമായി പീലി പാമ്പള്ളി സംവിധാനം ചെയ്ത ‘പീലീസ് ബര്‍ത്ത്‌ഡേസ്’ എന്ന ഹ്രസ്വചിത്രം തിരഞ്ഞെടുക്കപ്പെട്ടു.

തന്റെ ഓരോ പിറന്നാളിലും ഓരോ മരങ്ങള്‍ അച്ഛനും അച്ചമ്മയും നട്ടുപിടിപ്പിച്ചതിനെക്കുറിച്ച് മനോഹരമായി തന്മയിത്വത്തോടെ അവതരിപ്പിച്ചതിനാണ് ‘പീലീസ് ബര്‍ത്ത്‌ഡേസിന്’ സംസ്ഥാന സര്‍ക്കാറിന്റെ ആദരവ് ലഭിച്ചത്. സംവിധായകനും എഴുത്തുകാരനും നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സന്ദീപ് പാമ്പള്ളിയുടെ മകളാണ് പീലി പാമ്പള്ളി.

സന്ദീപ് പാമ്പള്ളി കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച ‘തൂബ’ ഇതിനകം നിവരധി അവാര്‍ഡുകളുമ 2013 കേരള സര്‍ക്കാര്‍ സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ഈ ചിത്രത്തിലാണ് പീലി പാമ്പള്ളി ആദ്യമായി അഭിനയിക്കുന്നത്.

വീട്ടിലെ സ്റ്റില്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന 16.2 മെഗാപിക്‌സല്‍ ക്യാമറയില്‍ അച്ഛന്‍ കാണാതെ പീലി ഷൂട്ട്‌ചെയ്തിട്ട വിഷ്വലുകളാണ് അച്ഛനായ സന്ദീപ് പാമ്പള്ളി ഒരു സിനിമയാക്കി മാറ്റിയത്. മറ്റു പ്രൊഫഷണലുകളെ ആരെയും സ്പര്‍ശിപ്പിക്കാതെ, സ്വതസിദ്ധമായി പീലി എന്താണോ ഷൂട്ട് ചെയ്തത് അതുമാത്രമാണ് പാമ്പള്ളി സിനിമയാക്കി മാറ്റിയത്. കോഴിക്കോട് സ്വദേശിയായ രാഹുല്‍ രാഘവ് ആയിരുന്നു ചിത്രത്തിന്റെ എഡിറ്റര്‍. തന്റെ ആദ്യസംരംഭം തന്നെ കേരള സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷത്തിലാണ് രാഹുല്‍രാഘവ്. നിരവധി ചലച്ചിത്രങ്ങളില്‍ സംഗീതം ചെയ്ത ദിലീപ് സിങാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

കോഴിക്കോട് പ്രമുഖ സ്റ്റുഡിയോയായ സ്റ്റുഡിയോ പെപ്പര്‍ ലൈറ്റിലാണ് ചിത്രത്തിന്റെ മുഖ്യപങ്കും നിര്‍വ്വഹിച്ചത്. സാങ്കേതിക സഹായങ്ങള്‍ ചെയ്തിരിക്കുന്നത് ബബിലേഷ് പെപ്പര്‍ ലൈറ്റും ഹാരിസ് പെപ്പര്‍ലൈറ്റുമാണ്. പാമ്പള്ളി പ്രൊഡക്ഷന്റെ ബാനറില്‍ സന്ദീപ് പാമ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Previous articleഇന്റര്‍നാഷണല്‍ ബോര്‍ഡറുകള്‍ കണ്ടിട്ടുണ്ടോ????
Next articleഅവറാന്‍ ചേട്ടന്റെ നിലവിളി
പ്രശസ്ത യുവ സംവിധായകന്‍, ബ്ലോഗ്ഗര്‍. ഒട്ടേറെ ഷോര്‍ട്ട് ഫിലിമുകളും പരസ്യങ്ങളും സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മികച്ച സംവിധായകന്‍, മികച്ച ചിത്രം തുടങ്ങീ പല അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് ഈ കോഴിക്കോട്‌ സ്വദേശിക്ക്. കൂടാതെ ബെല്‍ജിയം, ലണ്ടന്‍ തുടങ്ങി സ്ഥലങ്ങളിലും ഇന്ത്യയൊട്ടാകെ പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഇദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.