ഏഷ്യയില്‍ നിങ്ങള്‍ കണ്ടിരിക്കേണ്ട 4 ഇന്ത്യന്‍ നഗരങ്ങളില്‍ “കൊച്ചിയും”..!!!

  0
  305

  1

  ഭംഗിയും സൗകര്യങ്ങളും ഉള്ള ഒരുപാട് നഗരങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്..ഈ നഗരങ്ങളില്‍ എല്ലാം പക്ഷെ നമുക്ക് ചെന്ന് താമസിക്കാന്‍ പറ്റുമോ ??? പല നഗരങ്ങളിലും പട്ടിണി കിടക്കാന്‍ പോലും കൈയ്യില്‍ 1,000 രൂപ വേണം..!!!

  ഏഷ്യയില്‍ വലിയ ചിലവില്ലാതെ ജീവിക്കാനും എന്നാല്‍ ഭംഗിക്കും സൗകര്യങ്ങള്‍ക്കും ഒട്ടും കുറവില്ലാത്ത ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്.. അതില്‍ തന്നെ പ്രധാനപ്പെട്ട 4 സ്ഥലങ്ങള്‍ ഇന്ത്യയിലാണ്…അതില്‍ ഒന്ന് നമ്മുടെ കൊച്ച് കൊച്ചിയും..!!! ആഗ്ര, അഹമദാബാദ്, പനാജി എന്നിവയാണ് മറ്റു ഇന്ത്യന്‍ നഗരങ്ങള്‍.

  ട്രിവാഗോ എന്ന അന്താരാഷ്ട്ര ഹോട്ടല്‍ സെര്‍ച്ച്‌ സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ 4 ഇന്ത്യന്‍ നഗരങ്ങളെ തിരഞ്ഞെടുത്തത്. ആഗ്ര നഗരം ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, അഹമദാബാദ് മൂന്നും, കൊച്ചി ഏഴും പനാജി എട്ടും സ്ഥാനം കരസ്ഥമാക്കി.

  ഹോട്ടല്‍ റേറ്റ്, വിമാന നിരക്കുക്കള്‍ എന്നിവ കണക്കാക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് പറ്റിയ ബെസ്റ്റ് പ്ലയിസ് കൊച്ചിയാണ് എന്ന് വെബ്‌സൈറ്റ് പറയുന്നു.

  ചൈനയിലെ സുഹൈ നഗരമാണ് ലിസ്റ്റില്‍ ഒന്നാമത്. ചൈനയില്‍ നിന്ന് തന്നെ മറ്റു ചില നഗരങ്ങളും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.