1

ഭംഗിയും സൗകര്യങ്ങളും ഉള്ള ഒരുപാട് നഗരങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്..ഈ നഗരങ്ങളില്‍ എല്ലാം പക്ഷെ നമുക്ക് ചെന്ന് താമസിക്കാന്‍ പറ്റുമോ ??? പല നഗരങ്ങളിലും പട്ടിണി കിടക്കാന്‍ പോലും കൈയ്യില്‍ 1,000 രൂപ വേണം..!!!

ഏഷ്യയില്‍ വലിയ ചിലവില്ലാതെ ജീവിക്കാനും എന്നാല്‍ ഭംഗിക്കും സൗകര്യങ്ങള്‍ക്കും ഒട്ടും കുറവില്ലാത്ത ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്.. അതില്‍ തന്നെ പ്രധാനപ്പെട്ട 4 സ്ഥലങ്ങള്‍ ഇന്ത്യയിലാണ്…അതില്‍ ഒന്ന് നമ്മുടെ കൊച്ച് കൊച്ചിയും..!!! ആഗ്ര, അഹമദാബാദ്, പനാജി എന്നിവയാണ് മറ്റു ഇന്ത്യന്‍ നഗരങ്ങള്‍.

ട്രിവാഗോ എന്ന അന്താരാഷ്ട്ര ഹോട്ടല്‍ സെര്‍ച്ച്‌ സൈറ്റ് നടത്തിയ സര്‍വേയിലാണ് ഈ 4 ഇന്ത്യന്‍ നഗരങ്ങളെ തിരഞ്ഞെടുത്തത്. ആഗ്ര നഗരം ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍, അഹമദാബാദ് മൂന്നും, കൊച്ചി ഏഴും പനാജി എട്ടും സ്ഥാനം കരസ്ഥമാക്കി.

ഹോട്ടല്‍ റേറ്റ്, വിമാന നിരക്കുക്കള്‍ എന്നിവ കണക്കാക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് പറ്റിയ ബെസ്റ്റ് പ്ലയിസ് കൊച്ചിയാണ് എന്ന് വെബ്‌സൈറ്റ് പറയുന്നു.

ചൈനയിലെ സുഹൈ നഗരമാണ് ലിസ്റ്റില്‍ ഒന്നാമത്. ചൈനയില്‍ നിന്ന് തന്നെ മറ്റു ചില നഗരങ്ങളും ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

You May Also Like

ഓര്‍മ്മകളിലൊരു നിഷേധി

ഒരാള്‍ക്ക്‌ അയ്യപ്പനോടൊത്തുള്ള ഓരോ നിമിഷവും സഹിക്കാന്‍ / ആസ്വദിക്കാന്‍ കഴിഞ്ഞൂവെന്നാല്‍, അതിനര്‍ത്ഥം അയ്യപ്പനെ / അയാളുടെ കവിതയെ അയാള്‍ അത്രമേല്‍ സ്നേഹിക്കുന്നുവെന്നാണ്. സാധാരണക്കാരില്‍ സാധാരാണക്കാരനായ ഒരു കവിയെ ഞാനങ്ങനെ നേരില്‍ പരിചയപ്പെട്ടു. പിന്നീട്‌ എഴുത്തുകള്‍ അപൂര്‍വ്വമായെങ്കിലും വല്ലപ്പോഴും കവിയെ ഞാന്‍ കണ്ടിരുന്നു. എന്നെ പുള്ളി അധികം ഓര്‍ത്തിരിക്കാത്തതുകൊണ്ടാകാം, ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുമ്പോലെ എന്നെ പരിചയപ്പെടുത്തേണ്ട ഗതികേട്‌ എനിക്കുണ്ടായിട്ടുണ്ട്‌. ഞാന്‍ കാണുമ്പോഴെല്ലാം മിക്കവാറും അയ്യപ്പന്‍ സുബോധത്തിലായിരിക്കില്ല, സൗഹൃദം പുതുക്കി രണ്ടുനിമിഷം ക

ശശി തരൂര്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ “അധികപ്പറ്റോ” ?

ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് തരൂരിന് പിഴച്ചത് എവിടെയൊക്കെ ?

കുട്ടികള്‍ മാതാപിതാക്കളുടെ പ്രതിബിംബങ്ങള്‍

ഒരു മനുഷ്യന്റെ സ്വഭാവം രൂപികരണത്തില്‍ അവന്റെ കുട്ടികാലം മുഖ്യ പങ്കുവഹിക്കുനുണ്ടെന്നു പ്രമുഖ ഇംഗ്ലീഷ് കവി വില്ലിയം വേര്‍ഡ്‌സ് വര്‍ത്ത് അഭിപ്രയ്യപ്പെടുന്നു. ‘ചുട്ടയിലെ ശീലം ചുടല വരെ’ എന്ന പഴം ചൊല്ല് ഇവിടെ ഓര്‍ത്തുപോകുന്നു.എന്തുകൊണ്ടാണ് ചില കുട്ടികള്‍ പഠനത്തിലായാലും പഠനേതര പ്രവര്‍ത്തനങ്ങളിലായാലും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോള്‍, ഒരു വിഭാകം കുട്ടികള്‍ തീര്‍ത്തും താഴ്ന്ന നിലവാരത്തിലുള്ള പ്രകടനം കാഴ്ച വയ്ക്കുന്നത്. ചിലകുട്ടികള്‍ ജീവിതത്തില്‍ ഉന്നത സ്ഥാനങ്ങളിലെത്തുകയും, ചില കുട്ടികള്‍ അക്രമ സ്വഭാവമുള്ളവരുമായി മാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?

കുരുക്ഷേത്രം ഫുട്ബോള്‍ (ഒരു ഉത്തരാധുനിക കഥ) – സനു..

ഹസ്തിനപുരി പോയിട്ട് പരിശീലിക്കാന്‍ ഒരു ചെറിയ സ്ഥലം പോലും തരില്ലെന്ന ദുര്യോധനന്റെ വാക്കിനും, സമ്പത്തിനും മുന്നില്‍ കളിച്ചു തീരുമാനിക്കാം എന്ന തീരുമാനത്തിനു പാണ്ഡവര്‍ തയ്യാറായി. കാണികളുടെ ആര്‍പ്പുവിളികള്‍ സഞ്ജയനെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി,,അയാള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ടീം അംഗങ്ങള്‍ ഗ്രൌണ്ടിലേക്കു വരി വരി ആയി വന്നു കൊണ്ടിരുന്നു. ക്യാപ്ടന്‍മാരുടെ ആം ബാന്‍ഡ് അണിഞ്ഞ യുധിഷ്ടിരനും, ദുര്യോധനനും ഇരു ടീമുകളുടെയും മുന്നില്‍ തലയെടുപ്പോടെ നടന്നു. പണം വാരി എറിഞ്ഞു കളിക്കാരെ വാങ്ങിക്കൂട്ടിയ ദുര്യോധനന്റെ മുഖത്ത് അഹങ്കാരം പ്രകടമായിരുന്നു. കളിക്കാര്‍ ഒരേ നിരയായി നിന്നു. കളിക്കിടയില്‍ പരിക്ക് പറ്റി തിരിചു പോയവര്‍ക്കും, ചുവപ്പു കാര്‍ഡ് കിട്ടിയവര്‍ക്കും, തോല്‍വി സമ്മതിച്ചവര്‍ക്കും ഇനി ഒരു മത്സരം കളിയ്ക്കാന്‍ ആവില്ലെന്ന നിബന്ധന യുധിഷ്ടിരന്‍ തന്റെ അനുജന്മാരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. പാണ്ഡവന്‍മാരുടെ കോച്ചായ കൃഷ്ണനും ,,കൌരവരുടെ കോച്ചായ ശകുനിയും ടച്ച് ലൈനിന് പുറത്തു അക്ഷമയോടെ നിന്നു ..ഇരു ടീമുകളുടെയും കളിക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ നില്‍പ്പുറപ്പിച്ചു. റഫറിയായ ബലരാമന്‍ ഇടയ്ക്കിടെ കളി തുടങ്ങാന്‍ സമയമായോ എന്ന് സൂര്യനെ നോക്കിക്കൊണ്ടിരുന്നു.