ഐഎസ്ആര്‍ഒ ചെയര്‍മാനോട് മത്സരിക്കുവാന്‍ ചുംബന വീരനോ; സോഷ്യല്‍ മീഡിയയില്‍ മനോരമക്കെതിരെ കൊലവിളി

321

31kiss-rahul-pasupalan

ഓരോ വര്‍ഷത്തെയും വാര്‍ത്താ താരങ്ങളെ കണ്ടുപിടിക്കുവാന്‍ മനോരമ ന്യൂസ് സംഘടിപ്പിക്കുന്ന ന്യൂസ് മേക്കര്‍ ദി ഇയര്‍ പ്രോഗ്രാമിന്റെ ഈവര്‍ഷത്തെ ലിസ്റ്റില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണനോട് മത്സരിക്കുവാന്‍ ചുംബന വീരനെ ഉള്‍പ്പെടുത്തിയതിനെതിരെ മനോരമ ചാനലിനെതിരെ ഓണ്‍ലൈനില്‍ കൊലവിളി. കേരളത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വിജയിപ്പിച്ച കിസ് ഓഫ് ലവ് പരിപാടിയുടെ അണിയറ ശില്‍പ്പിയായ രാഹുല്‍ പശുപാലന്‍ ലിസ്റ്റില്‍ ഇടം പിടിച്ചതാണ് ചിലര്‍ക്ക് ഇഷ്ടപ്പെടാതെ വന്നത്. വി.എം സുധീരനും മഞ്ജു വാര്യറും അടക്കമുള്ളവരോട് മത്സരിക്കുവനാണ് രാഹുല്‍ പശുപാലനും വന്നിരിക്കുന്നത്.

ലോക രാഷ്ട്രങ്ങളുടെ ഹുങ്കിന് മുന്‍പില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ മംഗള്‍യാന്‍ പദ്ധതിയുടെ അമരക്കാരനും ഐഎസ്ആര്‍ഒ ചെയര്‍മാനുമായി കെ രാധാകൃഷ്ണനൊപ്പമുള്ള ലിസ്റ്റില്‍ ചുംബന വീരന്‍ രാഹുല്‍ പശുപാലനെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് ചോദിച്ച് ഇവര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിക്കഴിഞ്ഞു. പരിപാടിയില്‍ കിരീടം ചൂടന്‍ സാധ്യതയുള്ള ഡോ.രാധാകൃഷ്ണന്റെ കൂടെ രാഹുലിനെ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ കച്ചവട തന്ത്രം മാത്രമാണ് ഉള്ളതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

ഇങ്ങനെ ഒരാളുടെ കൂടെ മത്സരിക്കുവാന്‍ നില്‍ക്കാതെ രാധാകൃഷ്ണന്‍ സര്‍ പിന്മാറണം എന്നാണ് ചിലരുടെ ആവശ്യം. കിസ് ഓഫ് ലവ്വിനെതിരെ സമരം നടത്തിയ യുവമോര്‍ച്ച, എസ്ഡിപിഐ അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് വിരുദ്ധ ചേരിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സംഘടനകളുടെ ഒരേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ആദ്യമായി അവര്‍ ഒരുമിച്ചത് ചുംബന സമരത്തിനെതിരെ ആയിരുന്നു. ഇവരില്‍ ചിലര്‍ ഐഎസ്ആര്‍ഒയ്ക്ക് പരാതിയും നല്‍കി കഴിഞ്ഞു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

സദാചാര പൊലീസിംഗിനെതിരായി കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ അണിയറ ശില്‍പ്പികളില്‍ പ്രമുഖനായിരുന്നു രാഹുല്‍ പശുപാലന്‍. രാഹുല്‍ ലിസ്റ്റില്‍ ഇടം നേടിയതോടെ ചുംബന സമരക്കാരുടെ ഫേസ്ബുക്ക് പേജില്‍ അടക്കം രാഹുലിന് വോട്ട് അപേക്ഷിച്ച് കൊണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍ നിറയുകയാണ്. അവരുടെ പ്രവര്‍ത്തകരും രാഹുലിന് വേണ്ടി വോട്ടു പിടുത്തം തുടങ്ങിയിരിക്കുകയാണ്.

സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, നടന്‍ ഇന്നസെന്റ്, നടി മഞ്ജു വാരിയര്‍, സംവിധായിക അഞ്ജലി മേനോന്‍, ഹോക്കി താരം പി.ആര്‍. ശ്രീജേഷ് മത്സരത്തില്‍ ഇടം നേടിയ മറ്റു പ്രമുഖര്‍.