ഐഎസ്എല്‍ കേരളവും കൊല്‍ക്കട്ടയും നാളെ ഏറ്റുമുട്ടുന്നു.

0
239

sachintendulkarandsouravganguly2

പ്രഥമ ഐഎസ്എല്‍ കിരീടത്തിനായി ഇന്ത്യയിലെ ഫുട്ബോള്‍ പവര്‍ഹൌസുകളായ കേരള ബ്ലാസ്റ്റെഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കട്ടയും നാളെ നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.

സെമി ഫൈനലിലെ ഇരുപാദങ്ങളിലുമായി 4-3 ന് ചെന്നൈയെ തോല്‍പ്പിച്ചാണ് കേരളത്തിന്റെ വരവെങ്കില്‍ ഗോവയെ ഷൂട്ട്‌ഔട്ട്‌ വരെ നീണ്ട കടുത്ത മത്സരത്തിള്‍ തോല്‍പ്പിച്ചാണ് കേരളത്തിന്‍റെ വരവ്. ആത്മവിശ്വാസം ഇരുടീമുകള്‍ക്കു വേണ്ടുവോളമുണ്ട്. ഗ്രൂപ്പ്ഘട്ടത്തില്‍ കൊല്‍ക്കട്ടയെ തോല്പിച്ചുവെന്നത് കേരളത്തിന് ചില്ല മാനസികആധിപത്യവും നല്‍കുന്നു.

പക്ഷെ പരുക്കാണ് ഇരുടീമുകളെയും ഒന്നുപോലെ അലട്ടുന്ന വിഷയം. പരുക്കുമൂലം കൊല്‍ക്കട്ടയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ഫിക്രു പരിക്കുമൂലം കളിക്കുന്നില്ല. കേരള ക്യാമ്പില്‍ ആണെങ്കില്‍ ഡേവിഡ്ജെയിംസും പകരക്കാരന്‍ സന്ദീപ് നന്ദിയും പരുക്കിന്‍റെ പിടിയിലാണ് എന്നത് കേരള ആരാധകരെയും ടെന്‍ഷന്‍ അടിപ്പിക്കുന്നുണ്ട്. ഡിഫന്റര്‍ മേക്കലിസ്റ്ററിനും ഫൈനല്‍ കളിക്കാനാകില്ല. കഴിഞ്ഞ കളിയില്‍ ചെന്നൈയ്ക്കെതിരെ മേക്കലിസ്റ്ററിന് ചുവപ്പ്കാര്‍ഡ് കിട്ടിയിരുന്നു.

തീപാറുന്ന ഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കാം ദൈവത്തിന്‍റെ ടീം ജയിക്കുമോ ദാദയുടെ ടീം ജയിക്കുമോ എന്നുകണ്ടറിയാം .