ഐഎസ് ഭീകരര്‍ സെല്‍ഫി പോസ്റ്റി, സ്ഥലം കണ്ടെത്തി സൈന്യം ബോംബിട്ടു !

0
261

 

DAF

വെടിവയ്ക്കാനും ബോംബിടാനും അറിയാവുന്ന മണ്ടന്മാരായ ഭീകരന്മാര്‍..അല്ലാതെ ഇവരെ കുറിച്ചൊക്കെ എന്തോന്ന് പറയാനാണ്?

സിറിയയെ കുറച്ചു കാലമായി ഭീകരതയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ഐഎസ് ഭീകരര്‍ക്ക്‌ കഴിഞ്ഞ ദിവസം കിട്ടിയ പണി ഭീകരമായിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്ക് യുവാക്കളെ ആകര്‍ഷിയ്ക്കുന്നതിന് വേണ്ടി ഇവര്‍ പോസ്റ്റ് ചെയ്ത സെല്‍ഫി അവര്‍ക്ക് തന്നെ വിനയായി. സിറിയയിലെ തങ്ങളുടെ ആസ്ഥാനത്ത് നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയിലൂടെ ഐസിസുകാര്‍ഷെയര്‍ ചെയ്തു 24 മണിയ്ക്കൂറിനകം ഈ സെല്‍ഫിയുടെ സഹായത്തോട അമേരിയ്ക്ക ഇവരുടെ ആസ്ഥാനം കണ്ടെത്തി ബോംബിട്ടു…!!!

സോഷ്യല്‍ മീഡിയയില്‍ സെല്‍ഫി പ്രത്യക്ഷപ്പെട്ട് 22 മണിയ്ക്കൂറിനകം തന്നെ ഭീകകരുടെ ആസ്ഥാനം കൃത്യമായി കണ്ടെത്താന്‍ സൈന്യത്തിന് കഴിഞ്ഞതായി ദൗത്യത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡര്‍ ഹവാക്ക് കാര്‍ലിസ്ലി പറയുന്നു.

Advertisements