ഐഫോണിനേക്കാള്‍ മികച്ചത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ആണെന്നതിന്റെ 15 കാരണങ്ങള്‍

0
231

Android-VS-IOS-657x360

ലോകത്തെ ഏറ്റബും മികച്ച ഫോണ്‍ ഐഫോണ്‍ ആണെന്നാണ് പൊതു ധാരണ. ഒരു ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരും ചുരുക്കം. എന്നാല്‍ ഐഫോണിനേക്കാള്‍ മികച്ചത് ആന്‍ഡ്രോയിഡ് അല്ലേ ? സംശയമുണ്ടോ ? എങ്കില്‍ ഇതൊന്ന് വായിച്ച് നോക്കു

1, ഒരു ഐഫോണില്‍ നിങ്ങളുടെ സ്റ്റോറേജ് സ്‌പേസ് പരിമിതമാണ്. എക്കാലത്ത് മെമ്മറി കപാസിറ്റി ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം ആന്‍ഡ്രോയിഡ് ഫോണിലെ മെമ്മറി കാര്‍ഡ് പോര്‍ട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും സ്റ്റോറേജ് ശേഷി വര്‍ദ്ധിപ്പിക്കാം.

2, നിങ്ങളുടെ ഐഫോണ്‍ ബാറ്ററി തകരാറിലാകുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ചുറ്റി പോകും. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ ബാറ്ററി മാറ്റിയാല്‍ നിങ്ങള്‍ക്ക് ഈ പ്രശ്‌നം സുഖകരമായി പരിഹരിക്കാം

3, നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഒരുപാട് കമ്പനികള്‍ വാഗ്ദാനം നല്കുന്നുണ്ട്. എന്നാല്‍ ഐഫോണില്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടാകില്ല

4, ആന്‍ഡ്രോയിഡില്‍ ഓരോ ഫയലുകള്ക്കും അതിന്റേതായ ഫോള്‍ഡറുകള്‍, ഉദാഹരണത്തിന് സ്‌ക്രീന്‍ഷോട്ട്, ഡൗണ്‍ലോഡ് ചിത്രങ്ങള്‍, മെസ്സേജിലെ ചിത്രങ്ങള്‍ എന്നിവ പ്രത്യേകം സേവ് ചെയ്യപ്പെടുന്നു

5, ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിങ്ങള്‍ക്ക് പാട്ടുകള്‍ എവിടെ നിന്നും സ്വെകരിക്കാം. എന്നാല്‍ ഐഒഎസ്8 ഇല്‍ ഗാനങ്ങള്‍ ലഭിക്കണമെങ്കില്‍ ഐട്യൂണ്‍സ് കനിയണം

6, ഒരു യു.എസ്.ബി കേബിള്‍ ഉപയോഗിച്ചും നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ചാര്‍ജ് ചെയ്യാം.എന്നാള്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ അവരുടെ ലൈറ്റ്‌നിങ്ങ് കേബിള്‍ കൂടിയേ തീരു

7, ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് വെബസിറ്റില്‍ നിന്ന് നേരിട്ട് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാകും, എന്നാല്‍ ഐഫോണില്‍ ഇതിന് ആപ് സ്റ്റോര്‍ കൂടിയേ തീരു.

8, ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റില്‍ നിങ്ങള്‍ക്ക് ഒന്നിലധികം യൂസര്‍ ആക്കൗണ്ടുകള്‍ നിര്‍മിക്കാനാകും

9, ഗൂഗിള്‍ മാപ് ഐഫോണില്‍ ഡിഫോള്‍ട്ട് ആക്കാന്‍ കഴിയില്ല

10, ഫിംഗര്‍പ്രിന്റോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ നിങ്ങളുടെ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കു. എന്നാല്‍ ആന്‍ഡ്രോയിഡില്‍ ഫേശ് ഡിറ്റക്ഷന്‍ ഉള്‍പ്പടെ നിരവധി ഓപ്ഷനുകലുണ്ട്
11, ഐഫോണിക്കാള്‍ ആന്‍ഡ്രോയിഡ് ഫോണുകളെ കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കും

12, ഐഫോണിലേത് പോലെ എല്ലാ ആപ്ലിക്കേഷനുകളും ഹോംസ്‌ക്രീനില്‍ തന്നെ സൂക്ഷിക്കാന്‍ ആന്‍ഡ്രോയിഡ് നിര്‍ബന്ധിക്കില്ല

13, ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരേ സമയം ഒന്നിലധികം ആപ്ലികേഷനുകള്‍ ഉപയോഗിക്കാനാകും.

14, ആന്‍ഡ്രോയിഡിലേത് പോലെ എല്ലാ നോട്ടിഫിക്കേഷനുകളും ഐഫോണിന്റെ നോട്ടിഫിക്കേഷന്‍ ബാറില്‍ കാണാന്‍ സാധിക്കില്ല

15, ഐഫോണിന് നല്‌കേണ്ട വില അത്ര തന്നെ സ്‌പെസിഫിക്കേഷന്‍ ഉള്ള ആന്‍ഡ്രോയിഡിന് നല്‌കേണ്ടതില്ല

Advertisements