ഐഫോണ്‍ ഉള്ളവന് അര്‍ദ്ധരാത്രി കുട പിടിക്കും ?
ഐഫോണ്‍ ഉള്ളവരുടെ ചില ഹാഷ്ബുഷ് ഡയലോഗുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?
191 total views, 1 views today

ഒരു ഐഫോണ്‍ കൈ കിട്ടിയാല്‍ പിന്നെ രൂപം മാറും, ഭാവം മാറും..! പിന്നെ സകല മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ കീഴെയാണ് എന്നാണ് ചിലരുടെ വിചാരം. ഐ ഫോണ്‍ ഉപയോഗിക്കുന്ന ചിലര്‍ എങ്കിലും നമ്മുടെ നോക്കിയ, സാംസങ്ങ്, അസൂസ്, സോണി ഉപഭോക്താക്കളെ കാണുമ്പോള്‍ നീട്ടി പുച്ചിക്കുന്നത് കാണാം. സാംസങ്, നോക്കിയ പോലുളള ഭീമന് ടെക്ക് ബ്രാന്‍ഡുകള്‍ വ്യാജ ചൈനീസ് ഉല്പ്പന്നങ്ങളെപ്പോലെയാണ് അവര്‍ പരിഗണിക്കുക.
ഐഫോണ്‍ ഉള്ളവരുടെ ചില ഹാഷ്ബുഷ് ഡയലോഗുകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഐഫോണ്‍ മാത്രമാണ് അവരുടെ കൈയിലുളള ഏക ആപ്പിള്‍ ഡിവൈസ് എങ്കിലും, ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ എത്ര മഹത്തരമാണെന്ന് അവര്‍ മണിക്കൂറുകളോളം വാചകമടിക്കുന്നതാണ്. ഫോണുകളെക്കുറിച്ചുളള ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ തത്തയെപ്പോലെ ഐഫോണിന് പകരം വയ്ക്കാന്‍ ഐഫോണ്‍ മാത്രമാണുളളതെന്ന് ഉരുവിടുന്നതാണ്.
ചില ഐഫോണ്‍ ഉപയോക്താക്കളുടെ കേസുകള്‍ കണ്ടാല്‍ ആപ്പില്‍ കമ്പനിയുടെ ബാല്യം വരെ പകച്ചു പോകും ! പിന്നെ ഐഫോണ്‍ കൈയ്യില്‍ കിട്ടി കഴിഞ്ഞാല്‍ പിന്നെ അവര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന സംഗതി എന്ന് പറയുന്നത് ആന്‍ഡ്രോയിഡ് ആയിരിക്കും. ഐ ഫോണ്‍ ഉപയോഗിച്ച് തുടങ്ങുന്ന നാള് മുതല്‍ ആന്‍ഡ്രോയിഡ് അവരെ പിടിച്ചു കടിച്ചു എന്ന നിലയിലാകും അവരുടെ ആന്‍ഡ്രോയിഡ് പുച്ഛം.
ഐഫോണിന്റെ സവിശേഷതകളെക്കുറിച്ച് അവര്‍ വാ തോരാതെ സംസാരിക്കുമെങ്കിലും, വാസ്തവത്തില്‍ കാന്‍ഡി ക്രഷ് കളിക്കാന്‍ മാത്രം ആയിരിക്കും അവര്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടാകുക എന്നതാകും സത്യം. അതുപോലെ തന്നെ ഐഫോണ്‍ ഉപയോഗിക്കാത്തവര്‍ സാധാരണ ഫോണ്‍ ചാര്‍ജറിനായി ഇവരെ സമീപിക്കുമ്പോള്‍, ദയാപൂര്‍വം പദവിക്ക് നിരക്കാത്തവര്‍ എന്ന നിലയില്‍ എന്റെ കൈയില്‍ ഐഫോണാണെന്ന് ഇവര്‍ പറയും…
192 total views, 2 views today
