ഐഫോണ്‍ 6ല്‍ “ഒറ്റക്കൈ ടൈപ്പിംഗ്” എളുപ്പമാക്കാന്‍ പുതിയ ആപ്ലിക്കേഷന്‍

0
254

I-phon-6123

ഐ ഫോണിന് വേണ്ടി പുതിയ ആപ്പ് വരുന്നു…”ഒറ്റക്കൈ ടൈപ്പിംഗ്” എളുപ്പമാക്കാന്‍ സഹായിക്കുന്ന പുതിയ ആപ്പാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി അവതരിപ്പിക്കുന്നത്.

“വണ്‍ ഹാന്റഡ് കീബോര്‍ഡ്” എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവയിലെ ഒറ്റക്കൈ ടൈപ്പിംഗ് എളുപ്പമാക്കുമെന്ന് ആപ്പിള്‍ പറയുന്നു.

ഐഒഎസ് 8 ലൂടെ പുതിയ ഐഫോണുകളില്‍ ഒറ്റക്കൈ ടൈപ്പിംഗ് സാധ്യമാകുന്നുണ്ടെങ്കിലും പല അവസരങ്ങളിലും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വണ്‍ ഹാന്‍ഡഡ് കീബോര്‍ഡ് എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.