ഐഫോണ്‍ 6: ഫോണിനെ പോലെ തന്നെ പരസ്യ ബോര്‍ഡും വളഞ്ഞു; ചിത്രം വൈറലായി !

0
175

21

ആപ്പിള്‍ കൊട്ടിഘോഷിച്ച് ഇറക്കിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോണ്‍ 6 + ന് വളയല്‍ രോഗം പിടിപ്പെട്ട കാര്യം നിങ്ങള്‍ എല്ലാവരും അറിഞ്ഞു കാണും. അവരുടെ ബെന്‍ഡ്ഗേറ്റ് വിവാദം കാരണം ഫോണിന് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നമ്മിളിവിടെ നല്‍കുന്നത് ആ ഒരു വാര്‍ത്തയല്ല, മറിച്ച് ജര്‍മ്മനിയില്‍ ഐഫോണ്‍ 6+നൊപ്പം ഇറങ്ങിയ ഐഫോണ്‍ 6 ന്റെ ഒരു പരസ്യ ബോര്‍ഡാണ് ആളുകളെ ചിരിപ്പിക്കുന്നത്.

ഐഫോണ്‍ 6+ നെ പോലെ തന്നെ പരസ്യ ബോര്‍ഡും വളഞ്ഞ കാഴ്ചയാണ് നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണാനാവുക. എന്തായാലും വൈറല്‍ ആയി മാറിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആപ്പിള്‍ വിരോധികള്‍ രംഗത്ത് തന്നെയുണ്ട്‌.