ഐറ്റം ഡാന്‍സുമായി ഭാവ്‌ന പാനി വീണ്ടും മലയാളത്തിലേക്ക്.!

    158

    Untitled-31111
    പ്രിയദര്‍ശന്‍ സംവിധാനം വെട്ടത്തിലെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഭാവ്‌ന പാനി പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ആമയും മുയലും എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാള സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സാണ് താരം അവതരിപ്പിക്കുന്നത്.

    വെട്ടം എന്ന സിനിമയില്‍ താരം അധികം നൃത്തം ചെയ്തിട്ടില്ല. തന്റെ സംഗീത വീഡിയോകള്‍ കണ്ട പ്രിയദര്‍ശന്‍ തന്റെ അഭിനയത്തേക്കാള്‍ നൃത്തമാണ് കൂടുതല്‍ നല്ലതെന്ന് പറഞ്ഞിരുന്നു. തന്റെ കഴിവ് നൃത്തത്തിലാണെന്ന് മനസിലാക്കി നല്ലൊരു വേഷം നല്‍കാമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്.

    തനിക്ക് കേരളത്തില്‍ വീണ്ടും എത്താനായതില്‍ സന്തോഷമുണ്ടെന്ന് ഭാവ്‌ന പറയുന്നു. ഇവിടുത്തെ ഭക്ഷണവും, വേഷവും, കായലും, ഹൗസ് ബോട്ടുകളുമെല്ലാം തനിക്ക് ഇഷ്ടമാണ്. പ്രിയദര്‍ശന്റെ ബോളിവുഡ് ത്രില്ലറായ തേസിലും ഭാവ്‌ന ഒരു അതിഥി വേഷം അവതരിപ്പിച്ചിട്ടുണ്ട്.