ഐസിസി 2015 ലോകകപ്പ്‌ അഫ്ഗാനിസ്ഥാന്: കിവിയുടെ പ്രവചനം

216

1423641855_2634186_hirunews_Eduardo-Sandoval

ഓസ്ട്രേലിയയില്‍ വച്ച് നടക്കുന്ന 2015 ലോകകപ്പ്‌ ദുര്‍ബലരായ അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് കിവിയുടെ പ്രവചനം. ഈ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുമെന്നാണ് കിവിയുടെ പ്രവചനം സൂചിപ്പിക്കുന്നത്.

കിവി ആരാണ് എന്ന് വണ്ടര്‍ അടിക്കുകയാണോ? .കാന്‍റ്റര്‍ബറി സര്‍വകലശാലയിലെ റോബോട്ടിക്സ് വിഭാഗം വികസിപ്പിച്ചെടുത്ത പുതിയ റോബോട്ട് ആണ് കിവി. ലോകകപ്പ്‌ മത്സരങ്ങള്‍ എന്ത് തന്നെയായാലും പ്രവചനങ്ങള്‍ക്കു നല്ല ഡിമാന്ഡ് ആണല്ലോ. അങ്ങനെയാണ് പ്രവചനം നടത്തുന്ന റോബോട്ടിനെ നിര്‍മ്മിക്കാന്‍ സര്‍വകലശാലയിലെ അധ്യാപകരും കുട്ടികളും തീരുമാനിച്ചത്.

ലോകകപ്പില്‍ മത്സരിക്കുന്ന 14 രാജ്യങ്ങളുടെ കോടികള്‍ കണ്ടാണ്‌ കിവി തന്റെ പ്രവചനം മൊത്തം നടത്തിയത്. ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ് ,സ്കോട്ട്ലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ 4 ടീമുകളിലേക്ക് പട്ടിക ചുരുക്കിയ ശേഷമാണ് ലോകത്തെ ഞെട്ടിക്കാന്‍ പോകുന്ന പ്രവചനം കിവി നടത്തിയത്.

ഇന്ത്യക്കാരുടെ കൈക്ക്പണി ഉണ്ടാക്കും എന്നതൊഴിച്ചാല്‍ കിവിക്കു മറ്റൊരു ഭാവിയില്ല എന്നാണ് കളിവിദഗ്ത്തര്‍ പറയുന്നത്.

അടികുറുപ്പ്: കിവിക്കു ഒരു ഫെസ്ബുക്ക് പേജ് ഉണ്ടായിരുന്നെങ്കില്‍ മലയാളികള്‍ ആരെന്നു കാണിച്ചുകൊടുക്കാമായിരുന്നു.