ഐസിസും ഇസ്രായേലി സൈന്യവുമായി ബന്ധം; വീഡിയോ തെളിവുകള്‍ പുറത്ത് !

313

01

ഈയടുത്ത് യുഎന്‍ സെക്യൂരിറ്റി കൌണ്‍സില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇസ്രായേലി പട്ടാളവും സിറിയന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന ഐസിസ് തീവ്രവാദികളും തമ്മില്‍ ദിനേന ബന്ധം പുലര്‍ത്തുന്നതായി വ്യക്തമാക്കിയത്. ഇവര്‍ തമ്മില്‍ കഴിഞ്ഞ 18 മാസത്തോളമായി നല്ല ബന്ധം തുടരുന്നു എന്നാണ് ആ റിപ്പോര്‍ട്ട്‌ പറയുന്നത്. 1974 മുതല്‍ ഗോലാന്‍ കുന്നുകള്‍ നിരീക്ഷിക്കുന്ന യുഎന്നിന്റെ ഡിസ്എങ്ങേജ്മെന്റ് ഒബ്സര്‍വര്‍ ഫോര്‍സ് ആണ് ഇക്കാര്യം കണ്ടെത്തിയത്. അതിനു ഉപോല്‍ബലകമായി ഒരു വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ആ ഭാഗങ്ങളില്‍ സമധാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നത് പരിക്ക് പറ്റിയ ഐസിസ് തീവ്രവാദികളെ ചികിത്സിക്കുന്നത് ഇസ്രായേലി സൈനിക ക്യാമ്പില്‍ വെച്ചാണെന്നാണ്. സഫേദിലെയും നഹരിയയിലെയും ആശുപത്രികളില്‍ വെച്ചാണ് ഈ ചികിത്സ സൗകര്യം ഇസ്രയേല്‍ ഐസിസ് തീവ്രവാദികള്‍ക്ക് നല്‍കുന്നതത്രെ. ഇങ്ങനെ പത്തോളം പേരെ ഇസ്രായേലി സൈന്യം ചികിത്സക്കായി കൊണ്ട് പോകുന്നത് യുഎന്‍ ടീം നേരിട്ട് കണ്ടെത്രേ.

അത് പോലെ രണ്ടു വലിയ പെട്ടികള്‍ സിറിയന്‍ വിമതര്‍ക്ക് ഇസ്രായേലി സൈന്യം കൈമാറുന്നതും അവര്‍ കണ്ടു. അത് ആയുധങ്ങള്‍ ആവാനാണ് സാധ്യതയെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇസ്രായേലും തീവ്രവാദികളുമായി ബന്ധം തുടരുന്നതിനെ സംബന്ധിച്ച് സിറിയ അടുത്തിടെ യുഎന്നില്‍ പരാതിപ്പെട്ടിരുന്നു.

ഇസ്രായേലി ആശുപത്രികളില്‍ നിന്നുമുള്ള വിവരങ്ങള്‍ പ്രകാരം ഇസ്രയേല്‍ ഇതിനകം ഇവരുടെ ചികിത്സകള്‍ക്കായി പത്തു മില്ല്യന്‍ ഡോളറോളം ചിലവഴിച്ചിട്ടുണ്ടത്രേ. ഈ പണം ഇസ്രയേല്‍ പട്ടാള ബജറ്റില്‍ നിന്നുമാണ് ചിലവഴിക്കപ്പെട്ടത്.

താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.

അല്‍ നുസ്ര ഫ്രണ്ട് പ്രവര്‍ത്തകനുമായി നടത്തിയ അഭിമുഖത്തില്‍ അയാള്‍ തങ്ങള്‍ക്ക് ഇസ്രയേല്‍ ആശുപത്രികളില്‍ വെച്ച് ചികിത്സ ലഭിച്ചതായി വെളിപ്പെടുത്തുന്നു.

മറ്റൊരു വീഡിയോയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗോലാന്‍ കുന്നുകളിലെ ഒരു ആശുപത്രിയില്‍ പരിക്ക് പറ്റിയ ഐസിസ് തീവ്രവാദികളെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ആണുള്ളത്. നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ പ്രമുഖ ഐസിസ് നേതാക്കള്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. അതില്‍ പ്രധാനിയാണ്‌ ഇപ്പോള്‍ ഇസ്താംബുളില്‍ കഴിയുന്ന മുഹമ്മദ്‌ ബാദി.