ഐ എബൌട്ട്‌ ഐ – ഐ സിനിമ റിവ്യൂ

504

1

**അതെ ഷങ്കര്‍ വീണ്ടും വിസ്മയിപ്പിചിരിക്കുന്നു.. ഒരു ഊളക്കഥയെ കോടികള്‍ കൊണ്ട് മോഡി കൂട്ടി ഏവര്‍ക്കും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചലച്ചിത്രമാക്കി മാറ്റികൊണ്ട് അദ്ധെഹം ഏവരെയും വിസ്മയിപ്പിച്ചിരിക്കുകയാണ്…

**തിരക്കഥയെ കുറിച്ച് പറയുകയാണെങ്കില്‍, ഈ ടിഫോള്‍ട്ട് ലൌവ്‌ സ്റ്റോറിക്ക് ” ഇതുക്കും മേലെ “ഒരു തിരക്കഥ തയ്യാറാക്കാന്‍ സ്പില്‍ബര്‍ഗിനോ കാമറൂണിനോ എംടിക്കോ പോലും സാധിക്കില്ല.

**പിസി ശ്രീറാമിന്‍റെ ഫ്രെയിമുകള്‍ മനോഹരമെന്ന് പറഞ്ഞാല്‍ പോരാ.അതുക്കും മേലെയാണ്..സിനിമയുടെ ഏറ്റവും വല്യ മുതല്‍കൂട്ടും അത് തന്നെയാണ്…ചൈന ഇത്രയ്ക്ക് മനോഹരമായിരുന്നോ..?..
കോടംമ്പാകത്തോ മധുരയിലോ ചിത്രീകരിക്കാവുന്ന റൊമാന്റിക്‌ സീനുകളൊക്കെ അങ്ങ് ചൈനയില്‍ പോയി ചിത്രീകരിച്ചതിനെ കുറ്റം പറയാന്‍ ഒക്കുകേല..അല്ലേല്‍ സിനിമ ബ്രന്മാണ്ടം ആകില്ലല്ലോ…

**സ്ലോ പൊയ്സണ്‍ ആയി മാറിയ എ ആറിന്റെ ഗാനങ്ങള്‍ ഒരു പത്ത് പതിനഞ്ച് പടി മുകളില്‍ കയറി ഒരു അത്യുഗ്രന്‍ വിഷമായി മാറിയിട്ടുണ്ട് ശങ്കര്‍ അതിനെ ചിത്രീകരിച്ച് കണ്ടപ്പോള്‍..ഐല ഐല എന്ന് തുടങ്ങുന്ന ഗാന ചിത്രീകരണം തികച്ചും
ശങ്കറിലെ ജീനിയസ്സിനെ വരച്ച് കാട്ടുന്നതാണ്..ആ ഗില്ലെറ്റിന്റെ പരസ്യം കണ്ട് കഴിഞ്ഞപ്പോള്‍ അവിടിരുന്ന്‍ ഒന്ന് ഷേവ് ചെയ്താലോ എന്ന് വരെ തോന്നിപോയി..

**ആമി ജാക്സണ്‍ ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയാലോ എന്ന് ആര്‍ക്കെങ്കിലും
തോന്നിയാല്‍ കുറ്റം പറയാന്‍ ഒക്കുകേലാ…അത്രയ്ക്ക് സുന്ദരിയാണ് ഓരോ ഫ്രെയിമിലും ആമി…….എന്നാലും എന്‍റെ സെന്‍സര്‍
ചേട്ടന്മാരെ ഇങ്ങള്‍ ഞങ്ങളോട് ഈ ചതി ചെയ്തല്ലോ..കട്ട്‌ ചെയ്യാതിരുന്ന ആ ഷോട്ടുകള്‍ കൂടി
ഉണ്ടായിരുന്നെങ്കില്‍…… ?……അമേരിക്കന്‍ സഹോദരന്മാരുടെ ടോററ്റ് അപ്പ്‌ലോടിനായി കാത്തിരിക്കുന്നു..

**വീറ്റയെ തേടി ഷങ്കര്‍ ന്യൂസ്‌ലാണ്ട് വരെ പോയത് സിനിമയ്ക്ക് മുതല്‍ കൂട്ടായി എന്ന് നിസ്സംശയം പറയാം…വിരൂപനായ വിക്രത്തിന്റെ
APPEARANCE അധിനെ സാക്ഷ്യം വഹിക്കുന്നു..അവരുടെ ഡിജിറ്റല്‍ മേക്കപ്പ് അന്യായം തന്നെ..

**സുരേഷ് ജി ഉണ്ടോ സുരേഷ് ജി ഇല്ലയോ എന്നുള്ള ചോദ്യങ്ങള്‍ക്ക് സിനിമയുടെ തുടക്കം തന്നെ മറുപടി
നല്‍കുന്നുണ്ട്…പക്ഷെ എന്നാലും എന്‍റെ സുരേഷ്ജി അത് മോഷ്ട്ടിക്കേണ്ടി ഇരുന്നില്ല…(സിനിമ കണ്ടവര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നു )…

**തമിഴ് സിനിമാലോകം വിജയ്‌ മല്യയെ തന്നെ ഉന്നം വെച്ച് കൊണ്ട് തുടരെ തുടരെ ധിങ്ങനെ അസ്ത്രം വിടുന്നത് ഒട്ടും ശരിയല്ല. പണക്കാരനായി ജനിച്ചത്‌ ഒരു കുറ്റമാണോ …?……

**ഈ സിനിമ ഇപ്പോഴെങ്കിലും റിലീസ് ചെയ്തത് നന്നായി അല്ലേല്‍ വിനയന്‍ ഏതെങ്കിലും തുക്കടാ സായിപ്പിനെ
കൂട്ട് പിടിച്ച് ഈ കഥ സിനിമയാക്കിയെനെ..

LAST BUT NOT THE LEAST ALL AND ALL, ITS A VIKRAM SHOW ROOTED BY SHANKER’S BRILLIANCE..