ഐഫോണ്‍ ഉണ്ടെങ്കില്‍ എന്തിനാ വെറുതെ ഒരു ഡി.എസ്.എല്‍ ആര്‍ ??

0
243

Untitled-1

എല്ലാവര്‍ഷവും നടത്തിവരുന്ന മത്സരമാണ് ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ്. ഈ വര്‍ഷത്തെ അവാര്‍ഡ് രണ്ട് ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലഭിച്ച, ഐഫോണില്‍ പകര്‍ത്തിയ ആയിരക്കണക്കിനു ചിത്രങ്ങളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

17 വിഭാഗങ്ങളിലായാണ് മത്സരം. കലാപരമായ മികവ്, ഒറിജിനാലിറ്റി, സബ്ജക്റ്റ്, സ്‌റ്റൈല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് വിധികര്‍ത്തക്കള്‍ മാര്‍ക്കിടുന്നത്.2007മുതല്‍ സംഘടിപ്പിക്കുന്ന ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡിനു പക്ഷേ ആപ്പിളുമായി നേരിട്ട് ഒരു ബന്ധവുമില്ല.

2014ലെ ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡില്‍ വിവിധ വിഭാഗങ്ങളില്‍ വിജയികളായവരുടെ ചിത്രങ്ങളും പേരും വിഭാഗവും ചുവടെ കൊടുക്കുന്നു….

അപ്പോ എന്തിനാ മാഷേ, വെറുതെ ഒരു ഡി.എസ്.എല്‍ ആര്‍ ??