Auto
ഐ 20 എലൈറ്റ് ക്രോസ് മാര്‍ച്ചില്‍ എത്തും …
ചെന്നൈയിലെ ഹ്യുണ്ടായ് പ്ളാന്റില്‍ നിര്‍മിക്കുന്ന ക്രോസോവര്‍ 2015 മാര്‍ച്ച് 9 നു വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍.
198 total views, 1 views today

ക്രോസ് ഹാച്ചുകളാണ് ഇപ്പോള്‍ വിപണിയിലെ പുതു തരംഗം. ഫോക്സ് വാഗണും, ടൊയോട്ടയ്ക്കും, ഫീയറ്റിനും പിന്നാലെ ക്രോസ് ഹാച്ചുമായി എത്തുകയാണ് ഹ്യുണ്ടായ്. ചെന്നൈയിലെ ഹ്യുണ്ടായ് പ്ളാന്റില്‍ നിര്‍മിക്കുന്ന ക്രോസോവര്‍ 2015 മാര്‍ച്ച് 9 നു വിപണിയിലെത്തുമെന്നാണ് വാര്‍ത്തകള്‍.
ഐ 20 പ്ലാറ്റ്ഫോമില്‍തന്നെ വികസിപ്പിച്ചിട്ടുള്ള ക്രോസ് ഓവറിന് ചെറുകാറിനെക്കാള് നീളവും വീതിയും ഉയരവുമുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ നീളം നാലുമീറ്റര്‍ കടക്കാതിരിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്റീരിയറും പുതുമയാര്‍ന്നതാണ്. എക്സ്ട്രാ ബോഡി കിറ്റും റൂഫ് റെയിലുകളും വാഹനത്തിനുണ്ടാവും. എലീറ്റ് ഐ 20 യില്നിന്ന് വ്യത്യസ്തമായ അലോയ് വീലുകളാണ് വാഹനത്തിലുള്ളത്. ഉയര്‍ന്ന വേരിയന്റില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്.
എലീറ്റ് ഐ 20 യിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് ക്രോസ് ഓവറിലും. എന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനു 114 എന്‍ എം ടോര്‍ക്കും 83 പി എസ് കരുത്തും, 1.4 ലിറ്റര്‍ ഡീസല്‍ വേര്‍ഷനില്‍ 220 എന്‍ എം ടോര്‍ക്കും 90 പി എസ് കരുത്തും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് ഗിയര്‍ബോക്സും ഡീസലിനൊപ്പം ആറ് സ്പീഡ് ഗിയര്‍ ബോക്സുമാവും ഉണ്ടാവുക.
ഫോര്‍ഡ് എക്കോസ്പോര്ട്ടിനോട് ഏറ്റുമുട്ടാനാണ് ഐ 20 ക്രോസ് ശ്രമിക്കുന്നതെന്ന് ആശ്വാസകരമാണ്. എറ്റിയോസ് ക്രോസിനോടും ഫിയറ്റിന്റെ അവെന്റുറയോടും ക്രോസ് പോളായോടുമൊക്കെ മത്സരിക്കാന്‍ തയ്യാറെടുത്ത് തന്നെയാണ് ഐ 20 എലൈറ്റ് ക്രോസ് എത്തുന്നത്. വിലയില്‍ 50000 മുതല്‍ 75000 രൂപ വരെ മാറ്റം പ്രതീക്ഷിക്കാം …
199 total views, 2 views today