ഒടുവില്‍ അതിന് തീരുമാനമായി ; സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിക്കും.!

  0
  227
  Untitled-1
  അങ്ങനെ ആ കാര്യത്തില്‍ ഏകദേശം ഒരു തീരുമാനം ആയി ഇരിക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചുവെന്നും ബി.ജെ.പി അതിന് പിന്തുണ നല്‍കി കഴിഞ്ഞുവെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
  തെരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ സഹായം കൂടി ഉറപ്പാക്കാന്‍ കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയിലെ  സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ വീട് ഏറ്റെടുക്കാനും തുടര്‍ന്ന് സംരക്ഷിക്കാനും തിരുവന്തപുരം പ്രസ്‌ക്ലബിന് അദ്ദേഹം അഞ്ച് ലക്ഷം രൂപ നല്‍കി സഹായിച്ചിരുന്നു.
  സിനിമകളുടെ തിരക്കുകള്‍ അദ്ദേഹം മനപൂര്‍വം കുറയ്ക്കുകയാണ്. ലൈംലൈറ്റില്‍ നില്‍ക്കണമെങ്കില്‍ രാഷ്ട്രീയം മാത്രമാണ് നല്ലതെന്ന് താരം വിശ്വസിക്കുന്നു.