ആദിവാസികള്‍ മാസങ്ങളായി നടത്തി വന്ന നില്പ്പു സമരം ഒടുവില്‍ ഒത്തുതീര്‍ന്നു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ആദിവാസി ഗോത്ര മാഹാസഭ പറഞ്ഞു .
ഭൂരഹിതരായ ആദിവാസികള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ ഭൂമി നല്‍കുക, ആദിവാസി പദ്ധതി ഭൂമികളില്‍ ഭൂരഹിതര്‍ക്ക് ഒരേക്കര്‍ വീതം നല്‍കുക, വനാവകാശം സംബന്ധിച്ച കേസുകള്‍ ജനുവരി 30 ന് മുമ്പ് തീര്‍പ്പാക്കുക, മുത്തങ്ങയില്‍ കൂടുതല്‍ പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ മന്ത്രിസഭ യോഗം ഇന്ന് പരിഗണിച്ചിരുന്നു
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിയുടെ ലഭ്യതയനുസരിച്ച് ഒരു ഏക്കര്‍ മുതല്‍ അഞ്ചേക്കര്‍ വരെ ഭൂമി നല്‍കുക, കൃഷിയില്‍ നിന്ന് വരുമാനമുണ്ടാകുന്നതു വരെ തൊഴിലും വരുമാനവും ഉറപ്പാക്കാനുള്ള സാമ്പത്തിക സഹായം നല്‍കുക, ആദിവാസി മേഖലയെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍പ്പെടുത്തി ആദിവാസി പഞ്ചായത്തുകള്‍ പ്രഖ്യാപിക്കുക, പുനരധിവാസ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ നില്പ്പു സമരത്തിന് 160 ാം ദിവസമാണ് വിരാമമാകുന്നത്. സമരത്തിനു വന്‍ ജന പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.