ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം അവര്‍ ഒന്നിക്കുന്നു; ലാലും ലാലുവും

196

mohan-lal-new-look19

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകന്‍ ലാല്‍ ജോസ്. ഇവര്‍ രണ്ടുപേരും ഒന്നിച്ചു ഒരു ചിത്രം എന്നത് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളി പ്രേക്ഷകര്‍ കാണുന്ന ഒരു സ്വപ്നമാണ്.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ ലാലിനെയും പ്രിഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി കസിന്‍സ് എന്ന ചിത്രം ലാല്‍ ജോസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നെ അത് ഉപേക്ഷിക്കുകയായിരുന്നു.

മോഹന്‍ ലാലിന് വേണ്ടി ഒരു മികച്ച കഥാപാത്രത്തെയും കഥയേയും രൂപപ്പെടുത്തി എടുക്കാന്‍ തനിക്ക് ഇതുവരെ സാധിച്ചിട്ടില്ലഎന്നും അതുകൊണ്ടാണ് അദ്ദേഹത്തെ വച്ച് ഒരു ചിത്രം ചെയ്യാന്‍ ഇതുവരെ സാധിക്കാതെയിരുന്നത് എന്നും ലാല്‍ ജോസ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. പക്ഷെ ഇപ്പോള്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ലാല്‍ നായകനാകുമെന്നും ചിത്രം ലാല്‍ ജോസ് എഴുതി സംവിധാനം ചെയ്യും എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ തുടങ്ങി വരികയാണെന്നും വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ലാല്‍ ജോസ് പറഞ്ഞു.