നമ്മളില്‍ അധികം പേരും ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൌണ്ട് ഉള്ളവരാണ്. പേര്‍സണല്‍ കാര്യങ്ങള്‍ക്കോ ബിസിനസ്സ് കാരങ്ങള്‍ക്കോ ആയി ഗൂഗിളിണ്റ്റെ ജി ടോക്ക് സേവനം ഉപയോഗിക്കുന്നവരുമാണ്. പൊതുവെ പേര്‍സണല്‍ കാര്യങ്ങള്‍ക്കും ബ്ബിസിനസ്സ് കാര്യങ്ങള്‍ക്കും വ്യത്യസ്ത ഇ മെയില്‍ അക്കൌണ്ടുകളാണ് ഉപയോഗിക്കുമ്പോള്‍ ഒരു കമ്പൂട്ടറില്‍ നിന്ന് തന്നെ രണ്ട് ജി ടോക്ക് അക്കൌണ്ടും ഒരുമിച്ച് റണ്‍ ചെയ്യാന്‍ സാധിക്കാറില്ല.
അതെങ്ങനെ സാധ്യമാക്കും ?
കൂട്ടുകാരെ അത് വളരെ എളുപ്പമാണ്. താഴെ പറയുന്ന സ്റ്റെപ്പുകള്‍ ചെയ്താല്‍ മാത്രം മതി.
സ്റ്റെപ് 1 – ആദ്യം തന്നെ ജിടാക്ക് ഇന്‍സ്റ്റാള്‍ ചെയ്യുക, അതിനായി ഈ ലിങ്കില്‍ പോവുക
സ്റ്റെപ് 2 – ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അതിണ്റ്റെ ഷോട്ട് കട്ട് ഡെസ്ക്ടോപ്പില് കാണാവുന്നതാണ്. അത് ഓപണ്‍ ചെയ്ത് ലോഗിന്‍ ചെയ്യുക. ഇല്ലെങ്കില്‍ സ്റ്റാര്‍ട് ഇല് all programs-ല്‍ കാണാവുന്നതാണ്.
സ്റ്റെപ് 3- അതിനു ശേഷം, ദെസ്ക്ടോപ്പില് പുതിയ ഒരു ഷോട്കട്ട് ഉണ്ടാക്കുക. അതിനായ് ഡെസ്ക്ടോപില്‍ റൈറ്റ്ക്ളിക്ക് ചെയ്തതിനു ശേഷം new സെലക്റ്റ് ചെയ്യുക, അതില്‍ shortcut എന്ന ഓപ്ഷ്ന് സെലക്റ്റ് ചെയുക.
സ്റ്റെപ് 4- അപ്പോള്‍ വരുന്ന വിന്ഡോവില് gtalk ഇന്‍സ്റ്റാള്‍ ചെയ്ത ലൊക്കേഷന്‍ കാണിച്ച് കൊടുക്കുക, സി ഡ്രൈവില്‍ ആണ് ഇന്‍സ്റ്റാള്‍ ആക്കിയത് എങ്കില്‍ പാത് default ആയി ഇതായിരിക്കും
“c:\program files\google\google talk\googletalk.exe”
സ്റ്റെപ് 5– പാത്ത് കാണിച്ചതിനോടൊപ്പം അവസാനം ഭാഗത്ത് ഇത് കൂടി ചേര്‍ക്കുക.
/nomutex
അതായത്
“c:\program files\google\google talk\googletalk.exe” /nomutex
ഇനി ഓ. കെ ബട്ടണ്‍ അമര്‍ത്തുക
ഇനി ആ പുതിയ ഷോട്ട് കട്ട് തുറന്ന് താങ്കളുടെ മറ്റൊരു അക്കൌണ്ടിലേക്ക് ലോഗിന്‍ ചെയ്താലും!!
ഇത്തരത്തില്‍ ഷോട്ട് കട്ടുകള്‍ ഉണ്ടാക്കി എത്ര വേണമെങ്കിലും അക്കൌണ്ടുകള്‍ തുറക്കാവുന്നതാണ്.