ഒന്നുകില്‍ ജഗദീഷിന് മടുക്കണം, അല്ലെങ്കില്‍ ചാനല്‍ ഈ പരിപാടി നിര്‍ത്തണം.!

345

mqdefault

ഏഷ്യാനെററ്റില്‍ സംരക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് എന്ന ഹാസ്യ പരിപാടിയേയും അതിലെ അവതാരകനും വിധികര്‍ത്താവുമായി ഒക്കെ വിലസുന്ന ജഗദീഷിനേയും ഒക്കെ വിമര്‍ശിച്ചു ഒക്കെ ആരാധകന്റെ കത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.!

ആ കത്ത് ഇങ്ങനെയാണ്…

പ്രിയ ജഗദീഷ്,

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍ എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജായി താങ്കള്‍ ഇരിപ്പുറപ്പിച്ചിട്ട് നാളുകളെത്രയായി ഒന്നുകില്‍ താങ്കള്‍ക്ക് മടുക്കണം. അല്ലെങ്കില്‍ ചാനലുകാര്‍ക്ക് മടുക്കണം.
സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന പാവകളെപ്പോലെ ഓരോ സെക്കന്റിലും കൈ അടിച്ചും ചിരി വരാതെ ചിരിച്ചും വേദിയില്‍ ഇരുത്തിയിരിക്കുന്ന കാണികള്‍ക്ക് നടുവില്‍ നേഴ്‌സറിപ്പിള്ളാരെ ഒരുക്കി ഇരുത്തിയിരിക്കുന്നപോലുള്ള ഡ്രസ്സും ധരിച്ച് നര്‍മ്മമില്ലാത്ത സ്‌കിറ്റുകളെ പ്രശംസിച്ചും പ്രോത്സാഹിപ്പിച്ചും പൊട്ടിച്ചിരിച്ചും കാണികളെ വഞ്ചിക്കാന്‍ തുടങ്ങിയിട്ട് ഒരു കുറ്റബോധവും ജഗദീഷിന് തോന്നുന്നില്ലേ.

ആവര്‍ത്തനവിരസങ്ങളായ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നിറഞ്ഞ സ്‌കിറ്റുകളാലും സെലിബ്രിറ്റികളുടെ ആത്മാര്‍ത്ഥതയില്ലാത്ത പ്രശംസാവചനങ്ങളാലും സീരിയല്‍ താരങ്ങളുടെ കടന്നുകയറ്റവും കൊണ്ട് ഈ പരിപാടി മലീമസമാക്കിക്കഴിഞ്ഞിട്ട് നാളുകളേറെയായി.
ശുദ്ധമായ ഹാസ്യത്തിനേ എന്നും നിലനില്‍പ്പുള്ളൂ. ഹാസ്യത്തില്‍ വെള്ളവും മായവും ചേര്‍ത്താല്‍ അത് അപഹാസ്യമായി മാറും. ഒന്നുകില്‍ പരിപാടി കൂടുതല്‍ മികച്ചതാക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഇതൊന്നവസാനിപ്പിച്ച് പ്രേക്ഷകരോട് നീതി കാണിക്കുക. ഇത്രയും പറഞ്ഞതുകൊണ്ട് മിസ്റ്റര്‍ ജഗദീഷിന് ഫീല്‍ ചെയ്യരുത്. കാരണം താങ്കള്‍ക്ക് ജീവിക്കാനുള്ള മേഖല മിമിക്‌സിന്റെ ജഡ്ജസ് പദവിയല്ല,  സിനിമയാണ്.

ഒരു ആരാധകന്‍.

 

Advertisements