ഒടുവില്‍ ഒബാമയും ഇറാഖില്‍ ബോംബിട്ടു…

0
241

FireShot-Screen-Capture-#011---'Obama-becomes-fourth-US-president-in-a-row-to-go-on-TV-and-announce-Iraq-bombings---Americas---World---The-Independent'---www_independent_co_uk_news_world_americas_obama-becomes

പ്രസിഡന്റ്‌ ആയതിനു ശേഷം അത് മാത്രമേ ഒബാമയ്ക്ക് ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു. ഇറാഖിന് നേരെ ബോംബാക്രമണം നടത്താന്‍ ഐക്യ സേനയ്ക്ക് ആജ്ഞ കൊടുക്കുക.

ഇറാഖിന് നേരെ ബോംബാക്രമണം ടെലിവിഷനിലൂടെ ആഹ്വാനം കൊടുക്കുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ആണ് ഒബാമ. ഒബാമയുടെ മുന്‍ഗാമികളായ ബുഷ്‌ സീനിയര്‍,ബുഷ്‌ ജൂനിയര്‍, ക്ലിന്റന്‍ തുടങ്ങിയ എല്ലാ പ്രസിഡന്റുമാരും ഇറാഖിന് നേരെ യുദ്ധം പ്രഖ്യാപിച്ചത്. ഇറാഖിന് നേരെ യുദ്ധം പ്രഖ്യാപിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കിടയില്‍ ഒരു പുത്തരിയല്ല.

ബുഷ്‌ ജൂനിയര്‍ യുദ്ധം പ്രഖ്യാപിച്ചത് ഇറാഖിനെ ആയുധ മുക്ത രാജ്യമാക്കാനായിരുന്നു എങ്കില്‍ ക്ലിന്റന്‍ ഇറാഖിന് നേരെ തിരിഞ്ഞത് അമേരിക്കയെ ഇറാഖിന്റെ ആയുധങ്ങളില്‍ നിന്നും രക്ഷിക്കാനായിരുന്നു. സമാധാനത്തിനും ശാന്തിയും മതി യുദ്ധം വേണ്ട എന്നും പറഞ്ഞാണ് ബുഷ്‌ സീനിയര്‍ ഇറാഖിന് മുകളില്‍ ബോംബുകള്‍ കൊണ്ട് വര്‍ഷിച്ചത്. ഏറ്റവും ഒടുവില്‍ ഒബാമ ഇറാഖിനു നേരെ കുരിശു യുദ്ധം പ്രഖ്യാപിക്കുനത് ഇറാഖ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന ഐസിസ് എന്ന തീവ്രവാദ സംഘടനയെ ഉന്മൂലനം ചെയ്യാനാണ്.

അമേരിക്കയിലെ ഇരു പാര്‍ട്ടികളിലെയും പ്രസിഡന്റുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി ഇറാഖിന് നേരെ യുദ്ധം ചെയ്ത് വരികയാണ്‌ എന്നുള്ളത് വിചിത്രമായി കണക്കാക്കാവുന്ന കാര്യമല്ല എന്ന് ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന സമധാന സംഘടനകള്‍ പറയുന്നു.