ഒബാമയുടെ ആശംസയ്ക്ക് ഇന്ത്യക്കാരുടെ ഉഗ്രന്‍ മറുപടി , ചിത്രം പുറത്ത്

  0
  287

  OBAMA-11

  ഈ അമേരിക്ക അമേരിക്ക എന്ന രാജ്യത്തിന് ഒരു വിച്ചാരം ഉണ്ട്..അവര്‍ ആശംസിച്ചിലെങ്കില്‍ ബാക്കിയുള്ള രാജ്യക്കാര്‍ അവരവരുടെ ആഘോഷങ്ങള്‍ ആഘോഷിക്കില്ലയെന്ന്‍.!

  അത് കൊണ്ട് തന്നെ ലോകത്ത് എവിടെ എന്ത് ആഘോഷം നടന്നാലും ഈ അമേരിക്കന്‍ പ്രസിഡന്റ്‌ ഒരു ആശംസ അങ്ങ് അറിയിക്കും.!

  ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യാക്കാര്‍ക്ക് പതിവുപോലെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ദീപാവലി ദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.

  ഈ ആശംസ നമ്മള്‍ ഇന്ത്യക്കാര്‍ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.! എന്നിട്ട് ഒബാമക്ക് തിരിച്ചും ആശംസകള്‍ അര്‍പ്പിച്ചു.

  എങ്ങനെയെന്നല്ലേ ?

  ഒബാമയുടെ ഒരു ഇന്ത്യന്‍ ചിത്രം ഈ വിരുതന്മാര്‍ ഉണ്ടാക്കിയെടുത്തു. ഇന്ത്യന്‍ വേഷം ധരിച്ചിരിക്കുന്ന ഒബാമയും ഭാര്യം മക്കളും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബചിത്രമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കപ്പെട്ടത്.

  കസവിന്റെ വേഷ്ട്ടിയും മുണ്ടും ധരിച്ചിരിക്കുന്ന ഒബാമയോടൊപ്പം സാരി ധരിച്ചിരിക്കുന്ന ഭാര്യ മിഷേല്‍ ഒബാമയെയും കുട്ടികളെയും ചിത്രത്തില്‍ കാണാം.

  ദീപാവലി ദിവസത്തില്‍ ഒബാമ വീഡിയോ സന്ദേശത്തിലൂടെയാണ് ആശംസകള്‍ അര്‍പ്പിച്ചത്.