ഒബാമയെ വെള്ളം കുടിപ്പിച്ച പെണ്‍കുട്ടി

0
182

obama_girl_boolokam

 
ഒരു രാഷ്ട്ര തലവന്റെ തിരക്കുകള്‍ ആര്‍ക്കും ഊഹിക്കുവാന്‍ പറ്റും. അപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കാര്യം പറയുകയും വേണ്ട. ഓരോ ദിവസവും എന്തൊക്കെ പ്രശ്‌നങ്ങളാണ് ഒബാമയ്ക്ക് നേരിടേണ്ടി വരിക? അതിനിടയിലാണ് ക്ലോഡിയ എന്ന ഈ കൊച്ചു പെണ്‍കുട്ടി ഒബാമയെ വെള്ളം കുടിപ്പിച്ചത്.

കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ നടന്ന വിരുന്നു സല്ക്കാരത്തിനിടയില്‍ ആയിരുന്നു ഈ സംഭവം. ക്ലോഡിയ എന്ന ഈ പെണ്‍കുട്ടി മാതാപിതാക്കളോട് എന്തോ കാരണം കൊണ്ട് പിണങ്ങി. ഉടന്‍ തന്നെ തറയില്‍ കമിഴ്ന്നു കിടക്കുകയും ചെയ്തു. എന്ത് പറ്റിയതാണെന്ന് അറിയാതെ പരിഭ്രാന്തര്‍ ആയവരോട്, ഇത് പിണങ്ങുമ്പോള്‍ അവള്‍ സ്ഥിരം ഒപ്പിക്കുന്ന കുസൃതി ആണെന്ന് മാതാപിതാക്കള്‍! എന്തായാലും ഒബായമുടെ മുന്നില്‍ തന്നെ ഈ കലാപരിപാടി ഒപ്പിച്ചു കളഞ്ഞു ക്ലോഡിയ. ആ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഒബാമയുടെ മുഖഭാവവും എല്ലാവരിലും കൌതുകം ഉണര്‍ത്തുന്നു. ‘ കണ്ടോ, ഞാന്‍ എന്തൊക്കെ കാര്യങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്!’ എന്ന് പറയും പോലെ.