ഓസ്ട്രേലിയന്‍ ദിന പത്രം കൊറിയര്‍ മെയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമാകുന്നു. ജി 20 ഉച്ചകോടിക്ക് ഓസ്ട്രേലിയയില്‍ എത്തിയ നേതാക്കളെ അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതാണ് വിവാദം.
“വെല്‍കം ടു പാരഡൈസ്” എന്ന തലക്കെട്ടില്‍ ഒന്നാം പേജില്‍ ലോകനേതാക്കളെ ഫാന്‍സിഡ്രസ് വേഷത്തിലാണ് പത്രം അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയൊരു മീനുമായി നില്ക്കുന്നതായി അവതരിപ്പിച്ചപ്പോള്‍ ഷര്‍ട്ടിടാതെ നീന്തല്‍ വേഷത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ബിയര്‍ കാര്‍ട്ടണുകള്‍ കൊണ്ടുണ്ടാക്കിയ തൊപ്പിയണിഞ്ഞാണ് റഷ്യന്‍ പ്രസിഡന്റ് വ്ലൂദിമീര് പുചിന് നില്‍ക്കുന്നത്.
ലൈഫ് ഗാര്‍ഡിന്റെ വേഷത്തില്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെ, ടവല്‍ തോളത്തിട്ട് നീന്താന്‍ പോകുന്നതായി ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്, വൈറ്റ് വൈന്‍ കുടിച്ചുകൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളന്‍ഡെ, ബിയര്‍ കുപ്പിയുമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിങ്ങനെയാണ് നേതാക്കളെ അവതരിപ്പിച്ചിരിക്കുന്നത്.